പെരുന്ന: വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്‌തമായ നിലപാട് ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇതാണ് വിശ്വാസികൾക്ക് സർക്കാരിനോട് അവിശ്വാസം തോന്നാൻ കാരണമെന്നും സുകുമാരൻ നായർ പറഞ്ഞു.
മുഖ്യമന്ത്രി കാനം രാജേന്ദ്രനെ പിന്തുണച്ചതിലൂടെ എൻഎസ്എസിനെ വിമർശിക്കുകയാണ് ചെയ്‌തത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്‌തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ നേതാക്കൻമാര്‍ക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണം എന്ന നിലപാടിൽ നിന്ന് എൻഎസ്എസ് പിന്നോട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസിന് എതിരെയുള്ള കാനം രാജേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതിഷേധിക്കാനാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ഇന്നലെ നാമജപ ഘോഷയാത്ര നടത്തിയതെന്നും അതിൽ പങ്കെടുത്തത് എൻഎസ്എസിന്റെ പ്രവർത്തകരാണെന്നും അതിൽ രാഷ്‌ട്രീയമില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
Read Also: പോസ്‌റ്റ് ചെയ്‌ത ട്വീറ്റുകൾ ഇനി പിൻവലിക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ