മിത്ത് വിവാദം; എൻഎസ്എസ് ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് ചേരും

സ്‌പീക്കർ വിവാദം പിൻവലിക്കുംവരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. ഡയറക്‌ടർ ബോർഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെബി ഗണേഷ് കുമാർ എംഎൽഎയും യോഗത്തിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

By Trainee Reporter, Malabar News
nss-g-sukumaran-nair.1
Ajwa Travels

തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ എൻഎസ്എസ് ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് ചേരും. പെരുന്നയിലാണ് യോഗം ചേരുക. സ്‌പീക്കർ വിവാദം പിൻവലിക്കുംവരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. ഡയറക്‌ടർ ബോർഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെബി ഗണേഷ് കുമാർ എംഎൽഎയും യോഗത്തിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

വിഷയത്തിൽ ഗണേഷ് കുമാറിന്റെ നിലപാടും ഇന്ന് നിർണായകമാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഎസ്എസ് വിശ്വാസ സംരക്ഷണം ദിനം ആചരിച്ചിരുന്നു. നാമജപ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. സ്‌പീക്കർ പരാമർശം പിൻവലിച്ചു ഉടൻ മാപ്പ് പറയണമെന്നാണ് എൻഎസ്എസിന്റെ ആവശ്യം. സ്‌പീക്കറുടെ പരാമർശത്തെ നിസ്സാരവൽക്കരിച്ചു, പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെയും ജി സുകുമാരൻ നായർ വിമർശിച്ചിരുന്നു.

അതേസമയം, മിത്ത് വിവാദത്തിൽ ഈ മാസം പത്തിന് സഭക്ക് മുന്നിൽ നാമജപ യാത്ര നടത്താൻ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മിത്ത് വിവാദം ശക്തമായിരിക്കെ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. 23 വരെ നീളുന്ന സഭാ സമ്മേളനത്തിൽ നിരവധി വിവാദ വിഷയങ്ങൾ ചർച്ചയാകും. മദ്യനയം, സെമി ഹൈസ്‌പീഡ് റെയിൽ, ഇ ശ്രീധരൻ നായർ നൽകിയ റിപ്പോർട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്‌ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

Most Read| നിർണായക ഘട്ടവും വിജയകരം; ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE