നൂപുർ ശർമയെ കണ്ടെത്താനായില്ല; തിരച്ചിൽ ശക്‌തമാക്കി മുംബൈ പോലീസ്

By Staff Reporter, Malabar News
prophet insult; Delhi police provide security to Nupur Sharma
Ajwa Travels

ന്യൂഡെൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബിജെപി വക്‌താവ് നൂപുർ ശർമയെ ഇതുവരെയും കണ്ടെത്താനാകാതെ മുംബെെ പോലീസ്. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം വിവാദമായതോടെ ഒളിവിൽ പോയ നൂപുർ ശർമക്കായി തിരച്ചിൽ ശക്‌തമാക്കിയിരിക്കുകയാണ് മുംബെെ പോലീസ്. ഇവർക്കെതിരെ പല സംസ്‌ഥാനങ്ങളിലും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് ദിവസമായി ഡെൽഹിയിൽ തങ്ങി നുപുർ ശർമക്കായുളള തിരച്ചിലിലാണ് പോലീസ് സംഘം. മുസ്‌ലിം സംഘടനയായ റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ മെയ് 28ന് നൂപുർ ശർമ്മക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു.

തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറി അബുൽ സൊഹൈലിന്റെ പരാതിയിൽ കൊൽക്കത്ത പോലീസും എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ട്. ജൂൺ 20ന് മൊഴി രേഖപ്പെടുത്താൻ കൊൽക്കത്ത പോലീസ് ഇവരെ വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ ഡെൽഹി പോലീസ് മറ്റൊരു എഫ്‌ഐആറും ഫയൽ ചെയ്‌തിരുന്നു. കഴിഞ്ഞ മാസമാണ് വിവാ​ദത്തിന് കാരണമായ പരാമർശമുണ്ടായത്.

Read Also: സാദിയോ മാനേ ലിവർപൂൾ വിടും; കരാർ തീരുമാനമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE