മദ്യപിച്ച് വഴക്കുണ്ടാക്കി, പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ്; മകൻ മരിച്ചു

By News Desk, Malabar News
crime news
Representational Image
Ajwa Travels

ഭുവനേശ്വർ: സ്‌ഥിരമായി മദ്യപിച്ച് എത്തി വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന മകന് പിതാവ് നൽകിയ ശിക്ഷ കലാശിച്ചത് മരണത്തിൽ. മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് പ്‌ളാസ്‌റ്റിക്‌ കവറിൽ പൊതിഞ്ഞ് പൊരിവെയിലത്ത് കെട്ടിയിട്ടതാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്. മണിക്കൂറുകൾക്കകം നിർജലീകരണം മൂലം മരണം സംഭവിക്കുകയായിരുന്നു.

ഒഡിഷയിലെ ഭുവനേശ്വറിനടുത്താണ് സംഭവം. 40 വയസുകാരനായ സുമന്തയാണ് മരിച്ചത്. സംഭവത്തിൽ പിതാവ് പനുവ നായിക്ക് (60) അറസ്‌റ്റിലായി. ഇയാൾ പോലീസിനോട് കുറ്റം സമ്മതിച്ചു. മസിനബില ഗ്രാമപഞ്ചായത്ത് സമിതി അംഗം രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് സ്‌ഥലത്തെത്തി കേസെടുത്തത്.

ഒരു വഴിയോര ഭക്ഷണശാല നടത്തി നിത്യചെലവിനുള്ള പണം കണ്ടെത്തിയിരുന്ന പനുവ മകന്റെ ഉപദ്രവത്തിൽ പൊറുതിമുട്ടിയിരുന്നു. ജോലിയില്ലാതിരുന്ന സുമന്ത എല്ലാ ദിവസവും മദ്യപിച്ചെത്തി പനുവയെ ഉപദ്രവിക്കുക പതിവായിരുന്നു. താന്‍ ചെയ്‌ത കൃത്യത്തിന്റെ പേരില്‍ പശ്‌ചാത്തപിക്കുന്നില്ലെന്നും മകന്‍ മദ്യപിച്ച് ധാരാളം ഉപദ്രവിച്ചിട്ടുണ്ടെന്നും പനുവ പോലീസിനോട് പറഞ്ഞു.

Most Read: സിദ്ദു മൂസ്‌വാല വധം; ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE