മസ്കറ്റ്: ഒമാനില്‍ 178 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131,264 ലെത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 178 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 123,593 പേര് രോഗ മുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.1 ശതമാനമാണ്. കോവിഡ് ബാധിച്ച് ഒമാനില്‍ ആകെ മരണപ്പെട്ടവര്‍ 1,509 ആയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം കോവിഡ് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ശനിയാഴ്ച ഒമാനിലെത്തി. 11,700 ഡോസ് വാക്സിന് ലഭിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഡിസംബര്‍ 27നാണ് കോവിഡ് വാക്സിനേഷന് ക്യാംപെയ്നിന് ഒമാനില്‍ തുടക്കമായത്. ഇന്നലെവരെ രാജ്യത്ത് 15,907 പേര് വാക്സിന് സ്വീകരിച്ചു.
National News: ജല്ലിക്കെട്ട് വേദിയിൽ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി പ്രതിഷേധം