അഴിമതിക്കാരെ കൊണ്ട് കണക്കു പറയിക്കും, പാലാരിവട്ടം പാലം 8 മാസത്തിനകം; മുഖ്യമന്ത്രി

By Desk Reporter, Malabar News
Pinarayi-Vijayan_2020-Sep-23
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമായ സംഭവമാണ് പാലാരിവട്ടം പാലം അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി നടത്തിയ ഒരാൾ പോലും രക്ഷപ്പെടില്ല, കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം അവസാനഘട്ടത്തിലാണ്. കുറ്റവാളികളാരും രക്ഷപ്പെടില്ല. ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്കുപറയിക്കുക എന്നത് നാടിന്റെയാകെ ആവശ്യമാണ്. യുഡിഎഫ് ഭരണകാലത്തെ അഴിമതികളിൽ ഒന്നു മാത്രമാണ് ഇത്. എൽഡിഎഫ് സർക്കാർ നൂതന സാങ്കേതികവിദ്യകളുമായി അഴിമതിരഹിതമായാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. രാഷ്‌ട്രീയ അഴിമതിയിൽനിന്ന് പൊതുമാരാമത്ത് മേഖലയെ മുക്തമാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പാലാരിവട്ടം പാലത്തിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലത്തിന്റെ മേൽനോട്ട ചുമതല ഇ. ശ്രീധരനായിരിക്കും. അദ്ദേഹവുമായി ഇന്ന് സംസാരിച്ചിരുന്നു നിർമ്മാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന്‌ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. എട്ടു മാസത്തിനകം പണി പൂർത്തിയാക്കാനാകും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. നാട്ടിൽ നല്ല കാര്യങ്ങൾ നടക്കരുത് എന്നുള്ള മാനസികാവസ്ഥയാണ് പ്രതിപക്ഷ നേതാവിന്. അതുകൊണ്ടാണ് ലൈഫ് മിഷൻ പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹം പുറത്തുപോയത്. ലൈഫ് മിഷനെ ആകെ താറടിച്ചു കാണിക്കണം എന്നതാണ് ലക്ഷ്യം. ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാ പത്രം ആയിരുന്നില്ല അദ്ദേഹം ആവശ്യപ്പെട്ടത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്തണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. വിവരാവകാശ നിയമപ്രകാരം എംഒയുവിന്റെ പകർപ്പ് ആവശ്യപ്പെട്ടവർക്കെല്ലാം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

National News:  ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ പ്രാഥമിക അന്വേഷണം നടത്തും. റെഡ് ക്രസന്റുമായുള്ള കരാറിലാണ് അന്വേഷണം നടത്തുക. ലൈഫ് മിഷനിൽ അന്വേഷണം നടത്തില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE