പേയ്‌മെന്റ് കമ്പനി പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു

By News Desk, Malabar News
Ajwa Travels

മുംബൈ: പ്രമുഖ അമേരിക്കൻ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലുളളവർക്ക് രാജ്യത്തിനകത്ത് പേപാൽ വഴി പേയ്‌മെന്റ് നടത്താനാവില്ല.

അതേസമയം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവർക്ക് വിദേശത്തേക്കും പണമയക്കുന്നതിന് തടസങ്ങളുണ്ടാവില്ല. സ്വിഗ്ഗി, ബുക് മൈ ഷോ, മേക് മൈ ട്രിപ് തുടങ്ങിയ നിരവധി ഓൺലൈൻ ആപ്പുകളുടെ പേയ്‌മെന്റ് പങ്കാളിയായിരുന്നു പേപാൽ.

ഡിജിറ്റൽ കറൻസി ഇടപാട് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള പിൻമാറ്റമെന്നാണ് വിവരം. അമേരിക്കയിലെ കാലിഫോർണിയയിലും സാൻജോസിലും വേരുകളുള്ള കമ്പനിയുടെ സ്‌ഥാപകരിൽ ഒരാൾ ഇലോൺ മസ്‌കാണ്.

അന്താരാഷ്‌ട്ര തലത്തിലെ പേയ്‌മെന്റ് സംവിധാനം ശക്‌തിപ്പെടുത്താനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. ബിറ്റ്കോയിനും ക്രിപ്റ്റോ കറൻസിയും പേപാൽ വാലറ്റിൽ സൂക്ഷിക്കാനും വാങ്ങാനും അനുവദിക്കുമെന്ന് പേപാൽ കഴിഞ്ഞ വർഷം ഒക്‌ടോബറിൽ നിലപാടെടുത്തിരുന്നു.

Kerala News: ശബരിമല യുവതീപ്രവേശനം: കോടതി വിധി തന്നെയാണ് സർക്കാർ നയം; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE