തിരുവനന്തപുരം: പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ തവണ ജനപക്ഷം സംസ്‌ഥാന കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണം എന്നാണെന്നും യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും പി സി ജോര്‍ജ് പറഞ്ഞു. വരുന്ന സംസ്‌ഥാന കമ്മിറ്റിക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും പിസി ജോര്‍ജ് വ്യക്‌തമാക്കി. പി സി തോമസിന്റെ യുഡിഎഫ് പ്രവേശനത്തെയും പി സി ജോര്‍ജ് പിന്തുണച്ചു. പി സി തോമസിന് ബിജെപിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ യുഡിഎഫ് തന്നെയാണ് അനുയോജ്യമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Read also: സോളാര്‍ കേസില്‍ നീതി കിട്ടിയില്ല; ഇടത് സര്‍ക്കാരിനെതിരെ ആരോപണവുമായി വ്യവസായി