കർഷക പ്രതിഷേധം രാഷ്‌ട്രീയ കളിയായി മാറുന്നു; ആർഎസ്എസ് അനുകൂല സംഘടന

By News Desk, Malabar News
Bharat Kisan Sangh about delhi chalo march
Ajwa Travels

ന്യൂഡെൽഹി: സർക്കാർ നേരിടേണ്ടത് കർഷകരെയല്ല, അവരെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരെയാണെന്ന് ഭാരതീയ കിസാൻ സംഘ് (ബികെഎസ്). കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധം രാഷ്‌ട്രീയ വൽകരിക്കുകയാണെന്നും ബികെഎസ് നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു. ഡെൽഹി ചലോ മാർച്ചിൽ നടന്ന സംഘർഷത്തെയും ബലം പ്രയോഗിച്ച് കർഷകരെ തടയാൻ ശ്രമിച്ച പോലീസ് നയത്തെയും പികെഎസ് വിമർശിച്ചു.

Also Read: ‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി

സർക്കാർ കർഷക പ്രക്ഷോഭം സമാധാനപരമായി പരിഹരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കൂടാതെ മിനിമം താങ്ങുവില ഓപ്പൺ മാർക്കറ്റിലും ഉറപ്പ് നൽകണമെന്നും പികെഎസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ‘കാർഷിക പ്രതിഷേധം ഒരു രാഷ്‌ട്രീയ കളിയായി മാറിയിരിക്കുന്നു. ഇതിനിടയിൽ അകപ്പെടുന്നത് കർഷകരാണ്. അവർ നേരിടുന്ന അതിക്രമങ്ങൾ ഒഴിവാക്കണം. പകരം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നവരെ കേന്ദ്രം പിന്തുടരണം’- ഭാരതീയ കിസാൻ സംഘ് ഓർഗനൈസിങ് സെക്രട്ടറി ദിനേശ് കുൽക്കർണി വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE