ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസർ പിൻവലിച്ചു

By Trainee Reporter, Malabar News
pfizer vaccine_malabar news
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. രാജ്യത്തെ ഡ്രഗ്‌സ് റഗുലേറ്ററുമായി നടത്തിയ കൂടികാഴ്‌ചക്ക് ശേഷമാണ് അപേക്ഷ പിൻവലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു.

കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ആദ്യം അപേക്ഷ നൽകിയത് ഫൈസറായിരുന്നു. അതേസമയം, ഇന്ത്യക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വീണ്ടും അപേക്ഷ നൽകുമെന്ന് കമ്പനി വ്യക്‌തമാക്കി.

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി ഫൈസർ അനുമതി തേടിയത്. എന്നാൽ ഇതിനുശേഷം അനുമതി തേടിയ കോവാക്‌സിൻ, കോവിഷീൽഡ്‌ എന്നീ രണ്ട് വാക്‌സിനുകൾക്കും ജനുവരിയിൽ ഇന്ത്യയിൽ അംഗീകാരം നൽകുകയും ചെയ്‌തിരുന്നു.

സുരക്ഷയെ കുറിച്ചറിയാൻ പ്രാദേശിക തലത്തിൽ വാക്‌സിൻ പരീക്ഷണം നടത്താതെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാനുള്ള ഫൈസറിന്റെ അപേക്ഷ സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിരസിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.

Read also: ഗ്രെറ്റയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണ്; പിന്തുണച്ച് കനയ്യ കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE