കോഴിക്കോട്: പുതിയ പിജി പ്രവേശന നടപടിയിൽ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് പിജി ഡോക്‌ടര്‍മാര്‍ ബുധനാഴ്‌ച സംസ്‌ഥാന വ്യാപകമായി ഒപി ബഹിഷ്‌കരിക്കും. ഡോക്‌ടര്‍മാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലും ആറു മാസത്തിലേറെയായിട്ടും പരീക്ഷ നടക്കാത്തതിലും പ്രതിഷേധിച്ചാണ് ഒപി ബഹിഷ്‌കരണം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ ഡ്യൂട്ടി തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയാണ് പ്രതിഷേധം. ആറു മാസമായി നടക്കാത്ത പിജി കൗണ്‍സലിങ് സുപ്രീം കോടതി നാലാഴ്‌ചകൂടി നീട്ടിയതില്‍ പ്രതിഷേധിച്ച് രാജ്യത്തൊട്ടാകെ പിജി ഡോക്‌ടര്‍മാര്‍ ഒരാഴ്‌ചയായി സമരത്തിലാണ്.
Read also: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം