കോവിഡ് വ്യാപനം രൂക്ഷം; കർണാടകയിലെ ദക്ഷിണ കന്നടയിൽ നിരോധനാജ്‌ഞ

By Team Member, Malabar News
karnataka covid
Representational image
Ajwa Travels

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കർണാടകയിലെ അതിർത്തി ജില്ലയാണ് ദക്ഷിണ കന്നഡ. ഇവിടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിച്ച് കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ കോവിഡ് കേസുകളിൽ രാജ്യത്ത് 5 മടങ്ങ് വർധന ഉണ്ടായെന്നാണ് ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് പൂനെ, നാഗ്‌പൂർ, മുംബൈ ജില്ലകളിലാണ്. കൂടാതെ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ മഹാരാഷ്‌ട്രയിലാണ്. 23 ശതമാനമാണ് ഇവിടുത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ മഹാരാഷ്‌ട്രയിലെ 8 ജില്ലകളാണ് കോവിഡ് തീവ്രബാധിത മേഖലയിൽ ഉൾപ്പെടുന്നത്.

കോവിഡ് വ്യാപനം കുറക്കുന്നതിനായി എല്ലാ സംസ്‌ഥാനങ്ങളിലും കോവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം തന്നെ രോഗികൾ കൂടുതലുള്ള ജില്ലകളിൽ കോവിഡ് വാക്‌സിനേഷൻ കൂട്ടണമെന്നും, ഇതിനായി 45 വയസിന് മുകളിലുള്ളവർ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്‌റ്റർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.

Read also : ആർബിഐയുടെ പുതിയ നിയമം ഉടൻ; ബിൽ പേയ്‌മെന്റുകൾ തടസപ്പെട്ടേക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE