രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

By Syndicated , Malabar News
Rahul-Gandhi on Police lathicharge against farmers
Ajwa Travels

വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി ഇന്ന് ജില്ലയിൽ പര്യടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്‍ഗാന്ധി മണ്ഡലത്തിൽ എത്തിയത്. ഇന്നലെ രാത്രിയോടെ കല്‍പറ്റ ഗസ്‌റ്റ്‌ ഹൗസിലെത്തിയ രാഹുല്‍ഗാന്ധി യുഡിഎഫ് കണ്‍വന്‍ഷനുകളിലും മറ്റ് പൊതുപരിപാടികളിലും പങ്കെടുക്കും.

ജില്ലയിലെ യുഡിഎഫ് നേതാക്കളെയും കാണും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേയും പാര്‍ട്ടി പ്രതിനിധികളുമായി രാഹുല്‍ പ്രത്യേകം ചര്‍ച്ച നടത്തും. രാഹുലിനൊപ്പം യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളും ഇന്ന് ജില്ലയിലെത്തും. രണ്ടുദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ കേരളത്തിൽ എത്തിയത്. പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് കണ്ണൂര്‍ വിമാനത്താവളം വഴി പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് മടങ്ങും.

Read also: ലീഗിന് മൂന്ന് അധിക സീറ്റുകൾ; ഒത്തുതീർപ്പിനില്ലെന്ന് ജോസഫ് വിഭാഗം; ചർച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE