രജനികാന്തിന്റെ പാര്‍ട്ടി  മക്കള്‍ സേവൈ കക്ഷി; ചിഹ്‌നം ഓട്ടോറിക്ഷ

By Syndicated , Malabar News
Rajinikanth_Mlabar news
Ajwa Travels

ചെന്നൈ:  രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷിയെന്നും ചിഹ്‌നമായി ഓട്ടോറിക്ഷയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായി  റിപ്പോര്‍ട്ട്. നേരത്തെ മക്കള്‍ ശക്‌തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്‌നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്‌നമായി ലഭിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഇക്കാര്യം  സംബന്ധിച്ച് രജനികാന്തോ, പാര്‍ട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് ഈ  മാസം ആദ്യം രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. കോവിഡ്  രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യം മുന്‍നിര്‍ത്തി രാഷ്‌ട്രീയത്തില്‍ ഇറങ്ങരുതെന്ന്  ഡോക്‌ടര്‍മാര്‍ ഉപദേശിച്ചെന്നും എന്നാല്‍, ജനങ്ങള്‍ക്ക് വേണ്ടി  പ്രവര്‍ത്തിച്ചു മരിക്കാനും തയാറെടുത്താണ് തീരുമാനമെന്നും രജനി വ്യക്‌തമാക്കിയിരുന്നു.

ഡിസംബര്‍ 31ന്  ഔദ്യോഗികമായ്  പാര്‍ട്ടി  പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂപ്പര്‍ സ്‌റ്റാര്‍ അറിയിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് രജനി വ്യക്‌തമാക്കിയിട്ടുണ്ട്.

Read also: കുത്തക മുതലാളിമാര്‍ മോദിക്ക് സുഹൃത്തുക്കള്‍; പ്രതിഷേധിക്കുന്ന ജനം ദേശവിരുദ്ധര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE