ജലനിരപ്പ് കുറഞ്ഞു; ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു

By Team Member, Malabar News
Red Alert in Idukki Dam Withdrawed
Ajwa Travels

ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ റെഡ് അലർട് പിൻവലിച്ചു. 2398.3 അടി ജലമാണ് നിലവിൽ ഇടുക്കി അണക്കെട്ടിലുള്ളത്. റെഡ് അലർട് പിൻവലിച്ചെങ്കിലും ജാഗ്രത തുടരണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ന് രാവിലെയോടെ ഡാമിലെ ജലനിരപ്പ് 2398.32 അടിയായി ഉയർന്നതോടെയാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. ഈ സമയം ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടിരുന്നു. ഇടുക്കിയിൽ നേരിയ തോതിൽ മാത്രമേ വെള്ളം ഉയരുകയുള്ളൂ എന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ അറിയിച്ചിരുന്നു. കൂടാതെ ഡാമിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: കോഴിക്കോട് മാത്തറ കോളേജിൽ വിദ്യാർഥി സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE