റിപ്പബ്‌ളിക് ദിനാഘോഷ നിറവിൽ രാജ്യം; വിശിഷ്‌ടാതിഥിയില്ല, കനത്ത ജാഗ്രത

By News Desk, Malabar News
Republic Day Celebration 2022
Ajwa Travels

ന്യൂഡെൽഹി: കോവിഡ് മൂന്നാംതരംഗം പിടിമുറുക്കുമ്പോഴും ജാഗ്രത കൈവെടിയാതെ രാജ്യം റിപ്പബ്‌ളിക് ദിനാഘോഷങ്ങളിലേക്ക്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോൽസവത്തിനിടെയാണ് 73ആം റിപ്പബ്‌ളിക് ദിനം എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്‌മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്‌ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 10.30ന് രാജ്‌പഥില്‍ പരേ‍ഡ് ആരംഭിക്കും. എല്ലാ വർഷവും രാവിലെ പത്ത് മണിക്കാണ് പരേഡ് തുടങ്ങുക. എന്നാൽ, 75 വർഷത്തിനിടെ ഇതാദ്യമായാണ് പരേഡ് വൈകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് പരേഡ് വൈകുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

രോഗ വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. 21 നിശ്‌ചല ദൃശങ്ങള്‍ പരേഡിലുണ്ടാകും. ഇത്തവണ വിശിഷ്‌ടാതിഥിയും ഇല്ല. ലഫ്‌റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയാണ് പരേഡ് കമാൻഡർ.

തലസ്‌ഥാന നഗരത്തിൽ അടുത്തിടെ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സാഹചര്യത്തിൽ ഡെൽഹി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്.

Also Read: വിദേശ സംഭാവന; എൻജിഒകൾക്ക് തിരിച്ചടി, സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE