മരിയുപോളിനെ തകർത്തപോലെ ഡോൺബാസിനെയും റഷ്യ തകർക്കും; സെലെൻസ്‌കി

By Desk Reporter, Malabar News
Russia will crush the Donbas just as it crushed Mariupol; zelenskyy
Ajwa Travels

കീവ്: തെക്കു-കിഴക്കൻ നഗരമായ ഡോൺബാസിനെ നാമാവശേഷമാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. പ്രദേശത്തെ മുഴുവൻ ആളുകളെയും കൊല്ലാൻ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നു. നഗരത്തെ ഉൻമൂലനം ചെയ്യുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

അക്ഷരാർഥത്തിൽ രാജ്യത്ത് നടക്കുന്നത് ജീവനുവേണ്ടിയുള്ള പോരാട്ടമാണ്. യുക്രൈൻ നിലനിന്നാൽ മാത്രമേ ഡോൺബാസിലെ നഗരങ്ങളും പട്ടണങ്ങളും നിലനിൽക്കൂ. മരിയുപോളിനെ തകർത്തതുപോലെ ഡോൺബാസിനെയും റഷ്യ തകർക്കും. അതിന് ആവശ്യമായ പീരങ്കികളും വിമാനങ്ങളും അവരുടെ പക്കലുണ്ട് എന്നും സെലെൻസ്‌കി പറഞ്ഞു.

ഒരിക്കൽ വികസിത നഗരങ്ങളിൽ ഒന്നായിരുന്ന മരിയുപോൾ ഇന്ന് റഷ്യൻ കോൺസെൻട്രേഷൻ ക്യാംപ് ആണ്. മറ്റൊരു പ്രധാന നഗരമായ ഖാർകിവിൽ അതിക്രൂര ആക്രമണങ്ങൾ റഷ്യ നടത്തിയിരുന്നു. എന്നാൽ യുക്രൈൻ സൈനികരും രഹസ്യാന്വേഷണ ഏജന്റുമാരും നടത്തിയ ചെറുത്തുനിൽപ്പ് വിജയം കണ്ടു എന്നും സെലെൻസ്‌കി അവകാശപ്പെട്ടു.

Most Read:  കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE