റഷ്യയുടെ സ്‌പു‌ട്നിക്‌‌ 5; മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഒരുങ്ങി യുഎഇ

By Team Member, Malabar News
Malabarnews_sputnik 5 UAE
Representational image
Ajwa Travels

യുഎഇ : റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് 5 ന്റെ പരീക്ഷണത്തിന് ഒരുങ്ങി യുഎഇ. ചൈനയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യയുടെ വാക്‌സിന്‍ പരീക്ഷണത്തിന് യുഎഇ ഒരുങ്ങുന്നത്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അബുദാബി ആരോഗ്യ വകുപ്പും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സേഹയും ചേര്‍ന്നാണ് വാക്‌സിന്റെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ ദിവസമാണ് സ്‌പുട്‌നിക് 5 ന്റെ പരീക്ഷണം യുഎഇയില്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച വിവരം അബുദാബി മീഡിയ ഓഫീസ് അറിയിച്ചത്. സ്‌പുട്‌നിക് 5 വാക്‌സിന്‍ വികസിപ്പിച്ചത് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗമാലേയ നാഷണല്‍ റിസര്‍ച് ഇന്‍സ്‌റിറ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജിയാണ്.

സ്‌പുട്‌നിക് 5 വാക്‌സിന് റഷ്യയില്‍ ആഭ്യന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. മോസ്‌കോയിലെ 40000 സന്നദ്ധ പ്രവര്‍ത്തകരില്‍ നിലവില്‍ വാക്‌സിന്‍ പരീക്ഷിക്കുകയാണ്. ഇതിനൊപ്പമാണ് ഇപ്പോള്‍ യുഎഇയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന ഫലങ്ങള്‍ റഷ്യന്‍ പരീക്ഷണ ഫലങ്ങള്‍ക്കൊപ്പം ചേര്‍ക്കും. വാക്‌സിന്‍ സ്വീകരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ തുടര്‍ന്നുള്ള 90 ദിവസങ്ങളില്‍ നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read also : ശബരിമല തീര്‍ത്ഥാടനം; ആശങ്ക അറിയിച്ച് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE