റിയാദ് : ഖത്തറിനെതിരെയുള്ള ഉപരോധം സൗദി പിന്‍വലിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും. ജനുവരി 11 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സും, ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സും വ്യക്തമാക്കി.
വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതോടെ ആദ്യഘട്ടത്തില്‍ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും 7 സര്‍വീസുകള്‍ ആഴ്ചയില്‍ ഉണ്ടായിരിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി. റിയാദില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് പുറമേ ജിദ്ദയില്‍ നിന്നുള്ള സര്‍വീസുകള്‍ ജനുവരി 14ആം തീയതിയും, ദമ്മാമില്‍ നിന്നുള്ള സര്‍വീസുകള്‍ ജനുവരി 16ആം തീയതി മുതലും പുനഃരാരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.
നിലവില്‍ റിയാദില്‍ നിന്നും 4 സര്‍വീസുകളും, ജിദ്ദയില്‍ നിന്നും 3 സര്‍വീസുകളുമാണ് ആഴ്ചയിൽ സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതോടെ റിയാദില്‍ നിന്നും ദോഹയിലേക്കുള്ള ആദ്യ സര്‍വീസ് നാളെ വൈകുന്നേരം 4.30ന് പുറപ്പെടും.
Read also : 24 മണിക്കൂറില്‍ സൗദിയില്‍ 117 കോവിഡ് കേസുകള്‍, 5 മരണം