കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം; മുന്നറിയിപ്പുമായി ഒമാൻ

By Staff Reporter, Malabar News
MALABARNEWS-CHILD
Representational Image
Ajwa Travels

മസ്‌കറ്റ്: കുട്ടികൾക്ക് നേരെയുള്ള എല്ലാവിധ ചൂഷണങ്ങൾക്കും, ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവക്കും എതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ളിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുമെന്നും പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.

‘കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടത്തുകയും, കുട്ടികളെ ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്‌. കുട്ടികൾക്ക് നേരെയുള്ള ഇത്തരം ചൂഷണങ്ങൾ 15 വർഷം വരെ തടവും, പതിനായിരം ഒമാൻ റിയാൽ പിഴയും ലഭിക്കാവുന്ന കുറ്റമാണ്’ പബ്ളിക് പ്രോസിക്യൂഷൻ പറഞ്ഞു.

കുട്ടികളെ പുകയില ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന സ്‌ഥലങ്ങളിലോ, വിൽപ്പന കേന്ദ്രങ്ങളിലോ ജോലിക്ക് നിർത്തുന്നതും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും നിയമപ്രകാരം കുറ്റകരമാണ്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.

Read Alsoകരുണാനിധിയുടെ മകന്‍ അഴഗിരി പുതിയ പാര്‍ട്ടിയുമായി എന്‍ഡിഎയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE