എസ്എഫ്‌ഐ കാമ്പസുകളിൽ അക്രമം അഴിച്ചുവിടുന്നു; രൂക്ഷ വിമർശനവുമായി എഐഎസ്എഫ്

By News Bureau, Malabar News
AISF-SFI
Ajwa Travels

തിരുവനന്തപുരം: എംജി സർവകലാശാല സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. പുരോഗമന വിദ്യാർഥി പ്രസ്‌ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ കാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്ന് എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി ജെ അരുൺബാബു പറഞ്ഞു. ആദ്യമായല്ല എസ്എഫ്‌ഐ ഇത്തരം അക്രമണം നടത്തുന്നതെന്നും അരുൺബാബു പറഞ്ഞു.

എംജി സർവകലാശാലയിൽ പ്രകോപനം ഇല്ലാതെയായിരുന്നു എസ്എഫ്‌ഐയുടെ അക്രമണമെന്നും വനിതാ നേതാവിന് നേരെ ഉണ്ടാകാൻ പാടില്ലാത്ത അക്രമണം ഉണ്ടായെന്നും എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി പറഞ്ഞു. കിണറ്റിൽ അകപ്പെട്ട തവളയുടെ അവസ്‌ഥയിലേക്ക് എസ്എഫ്‌ഐ മാറരുതെന്നും അരുൺബാബു വിമർശിച്ചു.

കേരളം കഴിഞ്ഞാൽ എസ്എഫ്‌ഐയുടെ അവസ്‌ഥ എന്തെന്ന് മനസിലാക്കണം. ബംഗാളിലെ എസ്എഫ്ഐയുടെ അവസ്‌ഥ എന്തെന്ന് വിപി സാനുവിനോട് ചോദിച്ചാൽ മതിയെന്നും എഐഎസ്എഫ് പരിഹസിച്ചു.

കൂടാതെ എസ്എഫ്‌ഐക്ക് വിജയിക്കാനായി കാലാലയ തിരഞ്ഞെടുപ്പ് പരിഷ്‌കരിക്കുന്നു എന്നും എഐഎസ്എഫ് ആരോപിച്ചു.

അതേസമയം എംജി സർവകലാശാല സംഘർഷത്തിന് പിന്നാലെ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ എസ്എഫ്ഐ പോലീസിൽ പരാതി നൽകി. സംഘ‍ർഷത്തിനിടെ എഐഎസ്എഫ് പ്രവ‍ർത്തക‍ർ എസ്എഫ്ഐയുടെ പ്രവ‍ർത്തകയോട് അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും എസ്എഫ്ഐ പ്രവ‍ർത്തകരെ മ‍ർദ്ദിച്ചെന്നും ആരോപിച്ചാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പരാതിയിൽ കോട്ടയം ​ഗാന്ധിന​ഗ‍ർ പോലീസ് എഐഎസ്എഫ് പ്രവ‍ർത്തകർക്കെതിരെ കേസെടുത്തു. ഏഴ് എഐഎസ്എഫ് പ്രവ‍‍ർത്തകരെ പ്രതികളാക്കി രണ്ട് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തത്‌.

Most Read: ബിഹാറിൽ മഹാസഖ്യത്തിൽ നിന്ന് കോൺഗ്രസ്‌ പിൻമാറി; ഇനി ഒറ്റയ്‌ക്ക്‌ മൽസരിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE