ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു

By Desk Reporter, Malabar News
Sharjah-field-hospital
Representational Image
Ajwa Travels

ഷാര്‍ജ: ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു. അല്‍ സഹിയയില്‍ അടുത്തയാഴ്‍ച മുതല്‍ ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഷാർജ പോലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്‌ഫ് അൽ സാരി അൽ ഷംസിയാണ് ഈ വിവരം പുറത്തു വിട്ടത്.

ഇക്കാര്യം ഷാർജ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ അബ്‌ദുല്ല ബിൻ അമീർ സ്‌ഥിരീകരിക്കുകയും ചെയ്‌തു. കോവിഡുമായി ബന്ധപ്പെട്ട അടിയന്തിര കേസുകൾ പരിഗണിക്കാൻ അൽ സഹിയ ഫീൽഡ് ഹോസ്‌പിറ്റൽ സജ്‌ജമാണെന്ന് അദ്ദേഹം പറഞ്ഞു.

അത്യാധുനിക ഉപകരണങ്ങൾ കൊണ്ട് സജ്‌ജീകരിച്ചിരിക്കുന്ന ഈ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കും. പോലീസ് ടീമുകളും സന്നദ്ധപ്രവർത്തകരും ഇതിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും.

രണ്ടായിരത്തിലധികം കിടക്കകളുള്ള ഏഴ് ഫീൽഡ് ആശുപത്രികൾ ഈ മാസം രാജ്യത്ത് തുറക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഈ ആഴ്‌ചആദ്യം നടത്തിയ പത്രസമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. ഇതിൽ 300ഓളം കിടക്കകൾ ഗുരുതരമായ കേസുകൾക്കായി നീക്കിവെക്കും.

കോവിഡ് കാലഘട്ടത്തിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനും താമസക്കാരുടെ ആവശ്യങ്ങൾ മനസിലാക്കുന്നതിനും ആരോഗ്യ മേഖലയുമായി ചേർന്ന് പോലീസ് പ്രവർത്തിക്കുന്നുണ്ട്. സുരക്ഷാ നിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് ഷാർജ പോലീസ് ഇപ്പോൾ മുൻഗണന നൽകുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്.

“വാണിജ്യ മേഖലകളിൽ വേണ്ടത്ര ശാരീരിക അകലം പാലിക്കുന്നതിൽ വീഴ്‌ച വരുത്തുകയും മാസ്‌ക് ധരിക്കാത്തതുമായ സംഭവങ്ങളാണ് കൂടുതലും റിപ്പോർട് ചെയ്യപ്പെട്ടത്. വരും ദിവസങ്ങളിൽ നിയമ ലംഘനം പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,”- ബ്രിഗേഡിയർ ജനറൽ അബ്‌ദുല്ല ബിൻ അമീർ പറഞ്ഞു.

Also Read:  പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും നിരോധനം; ഒമാൻ സുപ്രീം കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE