എസ് പി ബി യുടെ നില ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍

By Syndicated , Malabar News
SPB_Malabar news
S P Balasubramanyam
Ajwa Travels

ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈ എംജിഎം ആശുപത്രിയില്‍ എത്തി. എസ് പി ബി യുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തു വിടുമെന്നും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ സാധ്യമായ വൈദ്യസഹായം നല്‍കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 5 നാണ് എസ് പി ബിയെ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14 ഓടെ ആരോഗ്യനില തീര്‍ത്തും വഷളായിരുന്നു. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Read also: ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാട് അറിയില്ലെന്ന് ശിവശങ്കര്‍; പറഞ്ഞിട്ടില്ലെന്ന് സ്വപ്ന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE