നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ; നാളെ മുതൽ സർവീസ് തുടങ്ങും

By Team Member, Malabar News
Track Deep screening work in progress
Ajwa Travels

മലപ്പുറം: നാളെ മുതൽ നിലമ്പൂർ നിന്നും കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസ് നടത്തും. നാളെ മുതൽ ആരംഭിക്കുന്ന സർവീസിൽ യാത്രാനിരക്ക് കെഎസ്ആർടിസിയുടെ മൂന്നിലൊന്ന് മാത്രമാണ്. അതിനാൽ തന്നെ യാത്രക്കാർക്ക് ഇത് വളരെയധികം ഗുണം ചെയ്യുകയും ചെയ്യും. നാളെ മുതൽ ആരംഭിക്കുന്ന സർവീസിൽ യാത്ര ചെയ്യുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ വ്യക്‌തമാക്കി.

നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിൽ 280 രൂപ നൽകേണ്ട സാഹചര്യത്തിൽ ട്രെയിനിൽ വെറും 105 രൂപ മാത്രം മതിയാകും. കൂടാതെ എറണാകുളത്തേക്ക് കെഎസ്ആർടിസിയിൽ 229 രൂപയാകുമ്പോൾ ട്രെയിനിൽ 90 രൂപ മാത്രമേ ആകുള്ളൂ. കൂടാതെ 65 രൂപ നിരക്കിൽ തൃശൂർ വരെയും യാത്ര ചെയ്യാവുന്നതാണ്. കോട്ടയത്തുനിന്ന് പുലർച്ചെ 5.15ന് പുറപ്പെടുന്ന ട്രെയിൻ 11.45ന് നിലമ്പൂരെത്തും. തുടർന്ന് വൈകുന്നേരം 3.10ന് നിലമ്പൂരിൽ നിന്ന് മടങ്ങുന്ന ട്രെയിൻ 10.15ന് കോട്ടയത്തെത്തും.

ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. റിസർവേഷൻ സൗകര്യം ഉള്ള സ്‌റ്റേഷനുകളിലോ അല്ലെങ്കിൽ https://www.irctc.co.in/nget/train-search എന്ന സൈറ്റിലോ അല്ലെങ്കിൽ IRCTC Rail Connect മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. സീറ്റ് ഒഴിവുണ്ടെങ്കിൽ റിസർവേഷൻ സൗകര്യമുള്ള സ്‌റ്റേഷനുകളിൽ അര മണിക്കൂർ മുൻപ് കറന്റ് റിസർവേഷനും ചെയ്യാൻ സാധിക്കും.

Read also: അവൾ ഇന്ദിരയുടെ കൊച്ചുമകൾ; ശബ്‌ദത്തിനും കണ്ണുകൾക്കും ആ മൂർച്ച ഉണ്ടാവും; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE