പോലീസുകാരുടെ പരാതി പരിഹാരത്തിന് പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം

By Staff Reporter, Malabar News
police image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ‘PC TALKS TO COPS‘ പദ്ധതി വരുന്നു. പോലീസ് ഉദ്യോഗസ്‌ഥരുടെ വ്യക്‌തിപരവും സര്‍വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ സംസ്‌ഥാന പോലീസ് മേധാവിക്ക് മുന്‍പില്‍ അവതരിപ്പിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കുന്ന പുതിയ പദ്ധതിക്ക് വ്യാഴാഴ്‌ച മുതലാണ് തുടക്കമാവുക. ഓണ്‍ലൈന്‍ വഴിയാണ് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കേണ്ടത്.

ഉദ്യോഗസ്‌ഥര്‍ക്ക് നേരിട്ട് തന്നെ ഡിജിപിക്ക് പരാതി നല്‍കാമെന്നതാണ് ‘PC TALKS TO COPS’ പദ്ധതിയുടെ പ്രധാന പ്രത്യേകത. വ്യാഴാഴ്‌ച കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ പരാതികളാണ് പരിഗണിക്കുന്നത്. ഈ ജില്ലകളിലെ പരാതികള്‍ നവംബര്‍ 24 ന് മുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്‌ഥര്‍ക്കു പുറമെ അവരുടെ ജീവിത പങ്കാളിക്കും വിരമിച്ച പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കാവുന്നതാണ്. മുന്‍കൂട്ടി ലഭിച്ച പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് തിരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്‌ഥാന മേധാവി വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുക.

ഇപ്രകാരം ആഴ്‌ചയില്‍ രണ്ട് ജില്ലകളിലെ വീതം പരാതികള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അറിയിച്ചു. ഇതിനായി പോലീസ് ആസ്‌ഥാനത്ത് പ്രത്യേക സെല്ലിന് രൂപം നല്‍കിയിട്ടുമുണ്ട്.

Read Also: മതവികാരം വൃണപ്പെടുത്തി; നെറ്റ്ഫ്ളിക്‌സിന്റെ ‘എ സ്യൂട്ടബിൾ ബോയ്’ വിവാദത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE