മൂത്തേടം കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് സുന്നി സംഘടനകളുടെ സഹായം

By Desk Reporter, Malabar News
Sunni organizations help Moothedam Covid Help Desk
ഹമീദ് മുസ്‌ലിയാർ പഞ്ചായത്ത് പ്രസിഡണ്ട് ഉസ്‌മാൻ കാറ്റാടിക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈ മാറുന്നു
Ajwa Travels

നിലമ്പൂർ: മൂത്തേടം പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് ആവശ്യമായ പിപിഇ കിറ്റുകൾ, മാസ്‌കുകൾ, സാനിറ്റൈസർ തുടങ്ങിയവ കൈമാറി സുന്നിസംഘടനാ പ്രവർത്തകർ.

സർക്കിൾ മുസ്‌ലിം ജമാഅത്തിന്റേയും, എസ്‌വൈഎസ്‌, എസ്‌എസ്‌എഫിന്റേയും നേതാക്കൾ ചോളമുണ്ട ജിഎൽപി സ്‌കൂളിൽ സജ്ജമാക്കിയ കോവിഡ് സഹായ കേന്ദ്രത്തിലെത്തിയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉസ്‌മാൻ കാറ്റാടിക്ക് സാധനസാമഗ്രികൾ കൈമാറിയത്. കോവിഡ് പ്രതിരോധ രംഗത്ത് ആവശ്യമായ സേവന സാന്ത്വന പ്രവർത്തനങ്ങൾക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകളും പ്രവർത്തകരും കൂടെയുണ്ടാകുമെന്ന്, അധികാരികൾക്ക് നേതാക്കൾ ഉറപ്പു നൽകി.

കോവിഡ് ബാധയേറ്റ് മരണപ്പെടുന്നവരുടെ മതപരമായ പരിപാലനത്തിനും, പോസിറ്റീവായ രോഗികളുടെ വീടുകൾ ശുചീകരിക്കുന്ന പ്രവർത്തിക്കും വളണ്ടിയർമാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ സംഘടിപ്പിച്ചു നൽകാനുള്ള പ്രവർത്തികൾക്ക് നേതൃത്വംകൊടുക്കാൻ സുന്നിസംഘടനകൾ തയ്യാറാകുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. .

ചടങ്ങിൽ എസ്‌വൈഎസ്‌ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഖാസിം ലത്വീഫി, കേരളാ മുസ്‌ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി ഹമീദ് മുസ്‌ലിയാർ, എസ്‌വൈഎസ്‌ സർക്കിൾ പ്രസിഡണ്ട് ശംസുദ്ദീൻ ബുഖാരി, സർക്കിൾ നേതാക്കളായ ഉമർ സി, സൈനുൽ ആബിദീൻ സഅദി, ഫാരിസ് റഹ്‌മാൻ സഖാഫി, അബ്‌ദുസ്സലാം ടിപി എന്നിവർ പങ്കെടുത്തു.

Most Read: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ്; ഗുജറാത്തിലും, മഹാരാഷ്‌ട്രയിലും കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE