ഡെൽഹി: സ്വിസ് ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യയുടെ അഭിമാന താരത്തിന്റെ വിജയം. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. (21–16 21– 8).
സെമിഫൈനലിൽ തായ്‌ലൻഡിന്റെ സുപാനിക കാറ്റതോങ്ങിനെയാണ് സിന്ധു തോൽപിച്ചത്. സ്‌കോർ: 21–18, 15–21, 21–19.
അതേസമയം പുരുഷ ബാഡ്‌മിന്റണിൽ മലയാളി താരം എച്ച്എസ് പ്രണോയ്‌ക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. ഫൈനലിൽ ഇന്തോനേഷ്യൻ താരത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണോയ് തോൽവി ഏറ്റുവാങ്ങിയത്. സ്‌കോർ 12–21, 18–21. 2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷമുളള പ്രണോയിയുടെ ആദ്യ ഫൈനലായിരുന്നു ഇത്.
സെമിയിൽ ഇന്തോനേഷ്യയുടെ ലോക 5ആം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്ന മൽസരത്തിൽ 26ആം റാങ്കുകാരനായ പ്രണോയ് തോൽപിച്ചത്. സ്‌കോർ: 21–19, 19–21, 21–18.
Most Read: ജയസൂര്യ- മഞ്‌ജു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു