എസ്‌വൈഎസ്‌ മൂത്തേടം ഭാരവാഹികൾ; പരിചയ സമ്പത്തിന്റെ നേതൃനിര

By Desk Reporter, Malabar News
SYS Moothedam Committee_2021
പ്രസിഡണ്ട് ശംസുദ്ധീൻ ബുഖാരി, ജനറൽ സെക്രട്ടറി അനീസ് പി, ഫിനാൻസ് സെക്രട്ടറി ഉമർ സി
Ajwa Travels

മലപ്പുറം: ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന തലക്കെട്ടിൽ മൂത്തേടം സർക്കിൾ യൂത്ത് കൗൺസിൽ മരംവെട്ടിച്ചാൽ സുന്നി മദ്റസയിൽ വച്ച് നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ പ്രസിഡണ്ട് പിഎച്ച് അബ്‌ദുറഹ്‌മാൻ ദാരിമിയാണ് യൂത്ത് കൗൺസിൽ ഉൽഘാടനം നിർവഹിച്ചത്.

ഇപ്പോഴുള്ള സൗകര്യങ്ങൾ മുൻഗാമികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അത് ഉൾക്കൊണ്ട്‌ കൊണ്ടാവണം ഓരോ എസ്‌വൈഎസ് പ്രവർത്തകന്റെയും മുന്നോട്ടുള്ള യാത്ര; കൗൺസിൽ ഉൽഘാടന പ്രസംഗത്തിൽ അബ്‌ദുറഹ്‌മാൻ ദാരിമി പ്രവർത്തകരെ ഓർമപ്പെടുത്തി.

‘പ്രവർത്തകന്റെ പാത’ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കി എടക്കര സോൺ പ്രസിഡണ്ട് ഉബൈദ് സഖാഫി നയിച്ച ക്ളാസും കൗൺസിലിന്റെ ഭാഗമായി നടന്നു. അറബിക് ഭാഷയിലും ഇംഗ്ളീഷ് ഭാഷയിലും ഉന്നതവിദ്യാഭ്യാസം നേടിയ ശംസുദ്ധീൻ ബുഖാരിയാണ് പുതിയ കമ്മിറ്റിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

ജനറൽ സെക്രട്ടറിയായി അനീസ് പി, ഫിനാൻസ് സെക്രട്ടറിയായി ഉമർ സി എന്നിവരെ തിരഞ്ഞെടുത്തു. ഫാരിസ് റഹ്‌മാൻ സഖാഫി, അബ്‌ദുസലാം മരത്തിൻ കടവ് എന്നിവർ വൈസ് പ്രസിഡണ്ടുമാരായും, കാദർ, സൈനുൽ ആബിദ് സഅദി എന്നിവരെ സെക്രട്ടറിമാരായും, അബ്‌ദുൽ അസീസ് സഖാഫി, അബ്‌ദുൽ മജീദ് ബുഖാരി, റിയാസ് എം എന്നിവരെ ക്യാബിനറ്റ് അംഗങ്ങളായും കൗൺസിൽ തിരഞ്ഞെടുത്തു.

വരും കാലങ്ങളിൽ കൂടുതൽ സക്രിയവും ആത്‌മാർഥവുമായി പദ്ധതികൾ ഏറ്റെടുത്തു ചെയ്യാൻ പ്രവർത്തകർ തയ്യാറാവണമെന്ന് പുതിയ പ്രസിഡണ്ട് ശംസുദ്ധീൻ ബുഖാരി പ്രവർത്തകരോട് ആഹ്വനം ചെയ്‌തു.

SYS Moothedam Committee_2021
മൂത്തേടം സർക്കിൾ പുതിയ നേതൃത്വം

സർക്കിൾ റിട്ടേർണിംഗ് ഓഫീസർ അലി സഖാഫി പോത്ത് കല്ല് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബീരാൻ കുട്ടി മുസ്‌ലിയാർ ചാമപ്പറമ്പ്, ഹമീദ് മുസ്‌ലിയാർ, ഇബ്രാഹീം സഖാഫി, കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ, സിദ്ധീഖ്, ഖാസിം ലത്തീഫി, ശരീഫ് സഅദി, ശിഹാബുദ്ധീൻ സൈനി എന്നിവർ കൗൺസിലിൽ പങ്കെടുത്തു.

Most Read: സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രം; മധ്യപ്രദേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE