കോവിഡ് രോഗികളുടെ വീടുകളിലെ മൃഗങ്ങൾക്ക് ആശ്വാസമായി സാന്ത്വനം പ്രവർത്തകർ

By Desk Reporter, Malabar News
SYS Santhwanam Relief workers for the comfort of pets in the homes of Covid patients
കോവിഡ് രോഗികളുടെ വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് തീറ്റയെത്തിക്കുന്ന എസ്‌വൈഎസ്‌ പ്രവർത്തകർ
Ajwa Travels

മലപ്പുറം: ജില്ലയിലെ കരുളായി പരിസരത്തെ മൈലമ്പാറയിലെ കോവിഡ് ബാധിതരായ കുടുംബങ്ങളിലെ വളർത്തുമൃഗങ്ങൾക്ക് സംരക്ഷണവുമായി എസ്‌വൈഎസ്‌ മൈലമ്പാറ യൂണിറ്റ് സാന്ത്വനം പ്രവർത്തകർ.

കോവിഡ് ബാധിതരുടെ വീടുകളിലെ മൃഗസംരക്ഷണം എല്ലാ അർഥത്തിലും വെല്ലുവിളിയാണ്. പ്രത്യേകിച്ചും ഉൾഗ്രാമങ്ങളിൽ. വീട്ടുകാർക്ക് കോവിഡ് വന്നാൽ വളർത്തുമൃഗങ്ങളുടെ തീറ്റയും സംരക്ഷണവും ഇല്ലാതാവും. മിണ്ടാപ്രാണികൾ ഭക്ഷണവും വെള്ളവുമില്ലാതെ വലയും. ദയനീയമായ ഈ സാഹചര്യത്തിൽ മൈലമ്പാറയിലെ കർഷക കുടുംബങ്ങൾക്കും മിണ്ടാപ്രാണികൾക്കും എസ്‌വൈഎസ്‌ മൈലമ്പാറ യൂണിറ്റ് സാന്ത്വനം പ്രവർത്തകർ ആശ്വാസമാകുകയാണ്.

എല്ലാ ദിവസവും ഈ മൃഗങ്ങൾക്ക് തീറ്റയും സംരക്ഷണവുമായി താങ്ങായി നിന്നാണ് എസ്‌വൈഎസ്‌ മൈലമ്പാറ യൂണിറ്റിലെ സന്ത്വനം പ്രവർത്തകർ മാതൃക തീർക്കുന്നത്. റാഷിദ്, അസൈനാർ തൊണ്ടി, സജീർ ഫാളിലി എന്നിവരാണ് ഈ ദൗത്യം ഏറ്റെടുത്ത് മുന്നിലുള്ളത്.

Most Read: പ്ളാവിൽ കായ്‌ച്ചത് ചക്കയല്ല…പിന്നെയോ? അൽഭുതമായി മുക്കത്ത് ഒരു പ്ളാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE