Thu, May 16, 2024
39.5 C
Dubai
Home Tags Covid_maharashtra

Tag: covid_maharashtra

അതിതീവ്ര കോവിഡ് വൈറസ്; മഹാരാഷ്‌ട്രയിൽ 2 ജില്ലകളിൽ ലോക്ക്ഡൗൺ

മുംബൈ : അതിതീവ്ര കോവിഡ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയതോടെ മഹാരാഷ്‌ട്രയിലെ 2 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മറാഠ്‌വാഡ മേഖലയിലെ നാന്ദേഡ്, ബീഡ് എന്നീ ജില്ലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ഏപ്രിൽ 4ആം തീയതി...

മുംബൈയിൽ കോവിഡ് കുതിച്ചുയരുന്നു; ലോക്ക്‌ഡൗണിലേക്ക് നീങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ്

മുംബൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന മുംബൈയിലെ സ്‌ഥിതി അതീവ ഗുരുതരമെന്ന് മുംബൈ മേയര്‍. കഴിഞ്ഞ ആഴ്‌ച പരിധി വിട്ടുയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. ഇതോടെ ലോക്ക്‌ഡൗലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നും അതല്ലെങ്കില്‍ നൈറ്റ്...

കോവിഡ് വ്യാപനം; മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്‌ഥലങ്ങളില്‍ റാപ്പിഡ് ടെസ്‌റ്റ്

മുംബൈ: കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്‌ഥലങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഷോപ്പിംഗ് സെന്ററുകള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്‌റ്റ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്‌ച മുതലാണ് റാപ്പിഡ്...

കോവിഡ്; മഹാരാഷ്‌ട്രയും പഞ്ചാബും കൂടുതൽ നിയന്ത്രണങ്ങളിലേക്ക്

മുംബൈ: കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലും പഞ്ചാബിലും കൂടുതൽ നിയന്ത്രണങ്ങൾ. മഹാരാഷ്‌ട്രയിൽ മാർച്ച് 31 വരെ എല്ലാ തിയേറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും ഓഫീസുകളിലും 50 ശതമാനം പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. മാസ്‌ക് ധരിക്കുക,...

മഹാരാഷ്‌ട്രയിൽ കോവിഡ് രൂക്ഷം; നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗണ്‍; മുന്നറിയിപ്പുമായി സർക്കാർ

മുംബൈ: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്‌ട്ര സര്‍ക്കാര്‍. ജനങ്ങൾ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മന്ത്രി നവാബ് മാലിക് അറിയിച്ചു. മാസ്‌ക്...

കോവിഡ് നിയന്ത്രണാതീതം; ഭോപ്പാലിലും ഇൻഡോറിലും നാളെ മുതൽ രാത്രി കർഫ്യൂ

ഭോപ്പാൽ: അയൽ സംസ്‌ഥാനങ്ങളിലടക്കം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഭോപ്പാലിലും ഇൻഡോറിലും നാളെ മുതൽ (മാർച്ച് 17) രാത്രി കർഫ്യൂ ഏർപ്പെടുത്തും. സംസ്‌ഥാനത്തെ 8 നഗരങ്ങളിൽ ബുധനാഴ്‌ച മുതൽ...

കോവിഡ് രോഗികളുടെ എണ്ണം ഉയരാൻ സാധ്യത; മഹാരാഷ്‌ട്രയിലേക്ക് കേന്ദ്ര സംഘത്തെ അയക്കും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി...

മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് രോഗികൾ 15000 കടന്നു; ഏറ്റവും കൂടുതൽ മുംബൈയിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ ആശങ്ക പരത്തി കോവിഡ് വ്യാപനം കൂടുന്നു. 15,817 പുതിയ കോവിഡ് കേസുകളാണ് ഇന്ന് മാത്രം സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്‌. ഇന്നലെ 14,317 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ...
- Advertisement -