Tag: Malabar News
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ അവസാന മണിക്കൂറിൽ മികച്ച പോളിംഗ്
പാലക്കാട് : ജില്ലയിൽ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിൽ പോളിംഗ് ശതമാനം കുറവായിരുന്നെങ്കിലും 9 മണിക്ക് ശേഷം പോളിംഗ് ഉയർന്നു. 17.07 ശതമാനമാണ് 9 മണിക്ക് മുൻപ് വരെ...
കാട്ടാന ശല്യത്തിന് സാധ്യത; ജില്ലയിലെ 20 ബൂത്തുകളിൽ സംരക്ഷണം ശക്‌തം
വയനാട് : ജില്ലയിൽ കാട്ടാന ശല്യമുള്ള ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കി വനംവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 20 ബൂത്തുകളിലാണ് കാട്ടാന ശല്യം ഉണ്ടാകാൻ സാധ്യത ഉള്ളത്. ഇതിനെ തുടർന്നാണ് വനംവകുപ്പ്...
ജില്ലയിൽ മാഹി മദ്യവുമായി ഒരാൾ അറസ്‌റ്റിൽ; പിടികൂടിയത് 190 കുപ്പി മദ്യം
കണ്ണൂർ : ജില്ലയിലെ ചിറ്റാരിത്തോട് മേഖലയിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാഹി മദ്യവുമായി ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂത്തുപറമ്പ് എക്‌സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ 17.100 ലിറ്റർ...
തിരഞ്ഞെടുപ്പ്; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ കനത്ത സുരക്ഷ
കോഴിക്കോട് : ജില്ലയിലെ മലയോര മേഖലയിലെ പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ തിരഞ്ഞെടുപ്പ് ബൂത്തുകളിൽ മാവോയിസ്‌റ്റ് ഭീഷണി ഉള്ളതിനാൽ സുരക്ഷ കർശനമാക്കി. ഈ ബൂത്തുകളിൽ കേന്ദ്ര–സംസ്‌ഥാന സേനകളുടെ കനത്ത സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്....
സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യം; ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ. ഒരു പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, ഒരു വനിതാ പോലീസ് ഓഫീസർ എന്നിവരാണ് ഈ പോളിംഗ്...
മോഷണ കേസുകളിൽ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്‌റ്റിൽ
മലപ്പുറം : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിൽ. പാലക്കാട് നടുവട്ടം കൂക്കപ്പറമ്പ് സ്വദേശി കരിമ്പിയാതൊടി ഫൈസൽ(39) ആണ് അറസ്‌റ്റിലായത്. താനൂർ ഡിവൈഎസ്‌പി എം ഷാജിയുടെയും തിരൂരങ്ങാടി ഇൻസ്‌പെക്‌ടർ കെപി സുനിൽ...
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ സുരക്ഷ ഒരുക്കാൻ 5,953 സേനാംഗങ്ങൾ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷ ഒരുക്കാൻ കേന്ദ്ര സേന ഉൾപ്പടെ 5,953 ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. 20 ഡിവൈഎസ്‌പിമാർ, 56 ഇൻസ്‌പെക്‌ടർമാർ, 137 സബ് ഇൻസ്‌പെക്‌ടർമാർ, 2,668 സിവിൽ പോലീസ്...
കരിഞ്ഞുണങ്ങി വനം; ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിൽ
വയനാട് : വേനൽ കടുത്തതോടെ കരിഞ്ഞുണങ്ങിയ വനത്തിൽ നിന്നും തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. ജില്ലയിലെ ബന്ദിപ്പൂർ കടുവ സങ്കേതവും അതോട് ചേർന്ന വന്യജീവി സങ്കേതവുമാണ് കൂടുതല്‍ വരണ്ടുണങ്ങിയത്. ഈ വനപ്രദേശത്തെ...





































