Tag: Malabar News
ജില്ലയിലെ ചെമ്പനോടയിൽ തീപിടുത്തം; ജലവിതരണ പൈപ്പ് കത്തി നശിച്ചു
കോഴിക്കോട് : ജില്ലയിലെ ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയിൽ തീപിടുത്തം ഉണ്ടായി. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതോടെ വൻ അപകടം ഒഴിവായി.
തീപിടുത്തം...
കാട്ടുചോലകൾ വറ്റിവരണ്ടു; കുടിവെള്ള ക്ഷാമം രൂക്ഷമായി ആദിവാസി കോളനി
പാലക്കാട് : ജില്ലയിലെ കടപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കാട്ടുചോലകൾ ഉൾപ്പടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ട അവസ്‌ഥയിലാണ്. ഇതോടെ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങൾ വെള്ളമില്ലാതെ താമസം മാറ്റേണ്ട...
വായിൽ മുറിവുകളുമായി കൊമ്പനാന ചരിഞ്ഞ നിലയിൽ
വയനാട് : ജില്ലയിൽ കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മുതുമല കടുവ സങ്കേതത്തിലെ അവരല്ലയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 15 വയസുള്ള കൊമ്പനാന വായിൽ ഉണ്ടായ മുറിവുകളെ തുടർന്ന് പട്ടിണി...
തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിൽ നാളെ
കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിലെ 5 കേന്ദ്രങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും. കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ(മഞ്ചേശ്വരം), കാസർകോട് ഗവൺമെന്റ് കോളജ്(കാസർകോട്), പെരിയ ഗവൺമെന്റ്...
2018ലെ പ്രളയം; ഇതുവരെയും നഷ്‌ടപരിഹാരം കിട്ടിയില്ലെന്ന് പരാതി
വയനാട് : ജില്ലയിൽ പലർക്കും ഇതുവരെ 2018ലെ പ്രളയത്തിന്റെ നഷ്‌ടപരിഹാരം കിട്ടിയിട്ടില്ലെന്ന് പരാതി. കലക്‌ടറേറ്റുകളിൽ നിന്നു നഷ്‌ടപരിഹാരം ലഭിക്കാതെ വന്നവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു ഹൈക്കോടതി ചുമതലപ്പെടുത്തിയ സ്‌ഥിരം അദാലത്തുകളിൽ നിന്നും ഇതുവരെയും സഹായം...
ആബ്‌സെന്റീ വോട്ടേഴ്‌സിനുള്ള തപാൽ വോട്ടിംഗ്; ജില്ലയിൽ പൂർത്തിയായി
മലപ്പുറം : ആബ്സെന്റീ വോട്ടേഴ്‌സിനായുള്ള തപാൽ വോട്ടിംഗ് ജില്ലയിൽ പൂർത്തിയായി. 80 വയസിന് മുകളിൽ പ്രായമുളളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗബാധിതർ എന്നിവർ ഉൾപ്പെടുന്നതാണ് തപാൽ വോട്ടിംഗ് സൗകര്യം ലഭ്യമായ ആബ്‌സെന്റീ വോട്ടേഴ്സ് വിഭാഗം....
തെരുവ് നായ ആക്രമണം വീണ്ടും രൂക്ഷമായി പടിഞ്ഞാറത്തറ
വയനാട് : ജില്ലയിലെ പടിഞ്ഞാറത്തറയിൽ തെരുവ് നായകളുടെ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. ഈ പ്രദേശത്ത് ഇന്നലെ ഒരു വിദ്യാർഥിനിയും, ഒരു വിനോദ സഞ്ചാരിയും തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായിരുന്നു. രാവിലെ മദ്രസയിൽ പോകുമ്പോൾ...
തിരഞ്ഞെടുപ്പിൽ കള്ളവോട്ടും, ഇരട്ടവോട്ടും തടയാൻ കർശന നടപടി; ജില്ലാ ഭരണകൂടം
മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ടും, കള്ളവോട്ടും തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ച് ജില്ലാ ഭരണകൂടം. ഇരട്ടവോട്ട് ഉള്ള ആളുകൾക്ക് വോട്ട് ചെയ്യുന്നതിനായി കർശന നിബന്ധനകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിനായി 4 കർശന...





































