മുല്ലപ്പെരിയാർ; പുതിയ അണക്കെട്ട് നിർമാണത്തിന് എതിരെ തമിഴ്‌നാട്

By Team Member, Malabar News
mullapperiyar-case-in-supreme-court
Ajwa Travels

തൊടുപുഴ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് സർക്കാർ. നിലവിൽ ഉള്ള അണക്കെട്ട് ബലമുള്ളതാണെന്നും, അതിന്റെ സംഭരണശേഷി 142 അടിയിൽ നിന്നും 152 അടിയായി ഉയർത്തണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. അതേസമയം തന്നെ ജലനിരപ്പ് ഉയർത്തുന്നതിന് വേണ്ടി ബേബി ഡാം നിർമിക്കാനുള്ള തുക തമിഴ്‌നാട് ഇതിനോടകം തന്നെ വകയിരുത്തിയിട്ടുണ്ട്.

എന്നാൽ ബേബി ഡാമിന്റെ നിർമാണത്തിൽ കേരളം തടസങ്ങൾ സൃഷ്‌ടിക്കുകയാണെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ നിർമാണത്തിന് രണ്ട് സംസ്‌ഥാനങ്ങളുടെയും യോജിച്ചുള്ള തീരുമാനം ആവശ്യമാണെന്ന് കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാൽ കോടതിയുടെ ഈ നിർദേശം കേരളം ലംഘിക്കുന്നതായും ഉദ്യോഗസ്‌ഥർ കൂട്ടിച്ചേർത്തു.

ഡാം നിർമാണത്തിനായി അനുമതി ആവശ്യപ്പെട്ട് കേരളം ഇതിനോടകം തന്നെ നിരവധി തവണ കത്തയച്ചെങ്കിലും തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. അതേസമയം തന്നെ മുല്ലപ്പെരിയാറിന്റെ ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. സമിതി ചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിൽ 5 അംഗ സമിതിയാണ് പരിശോധന നടത്തുക.

Read also : നിങ്ങളുടെ രാഷ്‌ട്രീയം നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ല; യോഗിക്കെതിരെ അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE