ന്യൂയോർക്ക്: സാങ്കേതിക തകരാർ മൂലം ടെസ്‌ല യുഎസിൽ നിന്ന് 8 ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. വാഹനം സ്‌റ്റാർട്ട് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ ഉണ്ടാവുന്ന വോയ്‌സ് അലേർട്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണ് കമ്പനി ഇത്രയധികം കാറുകൾ തിരിച്ചു വിളിക്കാൻ ഒരുങ്ങുന്നതെന്ന് യുഎസിലെ പ്രമുഖ ഓട്ടോ സേഫ്റ്റി റെഗുലേറ്റർ സ്‌ഥാപനം പറഞ്ഞു.
2021-2022 മോഡൽ എസ്, മോഡൽ എക്‌സ്, 2017-2022 മോഡൽ 3, 2020-2022 മോഡൽ Y എന്നീ വാഹനങ്ങൾ ‘ഒക്യുപന്റ് ക്രാഷ് പ്രൊട്ടക്ഷൻ’ എന്ന ഫെഡറൽ മോട്ടോർ വെഹിക്കിൾ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ടതായി നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) വ്യാഴാഴ്‌ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം കമ്പനി കൈക്കൊണ്ടിരിക്കുന്നത്.
Read Also: വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു