ഇന്ത്യയിൽ നിന്നുള്ളവർക്ക് ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ വിലക്ക് ഇന്നവസാനിക്കും

By Staff Reporter, Malabar News
Scott-Morisson
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ
Ajwa Travels

സിഡ്‌നി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഇന്ന് അർധരാത്രിയോടെ അവസാനിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. വാണിജ്യ അടിസ്‌ഥാനത്തിലുള്ള വിമാനങ്ങളുടെ യാത്രയും നേരത്തെ ചാർട്ട് ചെയ്‌തതനുസരിച്ച് പുനരാരംഭിക്കും.

കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ കർശന പരിശോധനകൾ നടത്തിയായിരിക്കും യാത്ര. ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഓസ്‌ട്രേലിയയിലെ കോവിഡിന്റെ മൂന്നാം തരംഗത്തെ തടയാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായതോടെ മെയ് 3 മുതലാണ് വിമാനയാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്. അതേസമയം ഇന്ത്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങളുമായി ആസ്‌ട്രേലിയയിൽ നിന്ന് വിമാനം പുറപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ആഴ്‌ച ആയിരം വെന്റിലേറ്ററുകളും 43 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്നു. വിലക്ക് നീക്കിയെങ്കിലും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയവർക്ക് മാത്രമേ യാത്രക്ക് അനുമതി ഉണ്ടാവൂ.

Read Also: വെന്റിലേറ്ററുകളും മരുന്നുകളുമായി യൂറോപ്യന്‍ യൂണിയന്‍ വിമാനം ഇന്ത്യയിൽ പറന്നെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE