സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി; അഞ്ഞൂറോളം പരിപാടികളും പാക്കേജുകളും സജ്‌ജം

By Staff Reporter, Malabar News
riyad_malabar news
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി. മാര്‍ച്ച് അവസാനം വരെ നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്കാണ് തുടക്കമായത്. സൗദി ടൂറിസം മന്ത്രാലയമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വിന്റര്‍ സീസണിന്റെ ഭാഗമായി അഞ്ഞൂറോളം പരിപാടികളും പാക്കേജുകളുമാണ് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പതിനേഴ് ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍ നടക്കുകയെന്ന് വിന്റര്‍ സീസണ്‍ പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖാത്തിബ് വ്യക്‌തമാക്കി.

Read Also: ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ അറസ്‌റ്റിൽ

കുടുംബങ്ങള്‍ക്കും വ്യക്‌തികള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുള്ളതെന്നും ഇതിനായി മൂന്നൂറോളം പാക്കേജുകള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE