ബ്ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ഡബിള്‍ സ്ട്രോങ് ആവും; വരവറിയിച്ച് കോനെ

By Staff Reporter, Malabar News
MALABARNEWS-BAKARYKONE
Bakary Kone, Image Courtesy: Manjappada
Ajwa Travels

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ബ്ളാസ്‌റ്റേഴ്‌സ് കളത്തില്‍ ഇറങ്ങുന്നത്. അടിമുടി പ്രഫഷണല്‍ ആവാനുള്ള എല്ലാവിധ ശ്രമങ്ങളും സ്‌പോര്‍ട്ടിങ് ഡയറക്‌ടർ കരോളിസ് സ്‌കിന്‍സിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

ഏഴ് വിദേശ താരങ്ങളുടെ സൈനിങ്ങും പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബുര്‍ക്കിനോഫാസോ താരം ബക്കാരി കോനെ അടക്കം 6 തരങ്ങളുടെ കരാര്‍ വിവരങ്ങള്‍ ടീം ഔദ്യോഗികമായി പുറത്തുവിട്ടു കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ മുന്നേറ്റനിര താരമായ ജോര്‍ദാന്‍ മുറെയുമായി ക്‌ളബ്ബ് ധാരണയില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെയാണ് ബ്ളാസ്‌റ്റേഴ്‌സ് തങ്ങളുടെ പ്രതിരോധ മതിലിലേക്ക് കോനെയെ കൂടി എത്തിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഫ്രഞ്ച് ലീഗില്‍ അടക്കം വര്‍ഷങ്ങളുടെ മല്‍സര പരിചയം കൈയിലുള്ള കോനെ സാക്ഷാല്‍ എംബാപെ, കവാനി, ഡി മരിയ തുടങ്ങിയ വന്‍ താരങ്ങള്‍ക്ക് എതിരെ ബൂട്ട് കെട്ടിയ ആളുമാണ്.

നിലവില്‍ പ്രതിരോധ നിരയിലെ വിദേശ സാന്നിധ്യമായ കോസ്‌റ്റക്കൊപ്പം വലിയൊരു കൂട്ടുകെട്ട് തന്നെ കോനെ പടുത്തുയര്‍ത്തും എന്നാണ് ആരാധകരുടെ വിശ്വാസം. വിസ ലഭിച്ചാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അദ്ദേഹം ഗോവയിലേക്ക് എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കോച്ച് കിബു വികുനയുടെ കീഴില്‍ ഇക്കുറി കടങ്ങളെല്ലാം വീട്ടി ആരാധകര്‍ക്ക് സംതൃപ്‍തി നല്‍കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. പെട്ടെന്നുള്ള അല്‍ഭുതമല്ല മറിച്ച് പടി പടിയായുള്ള ഉയര്‍ച്ചയാണ് ലക്ഷ്യമെന്ന് കരോളിസ് മുന്‍പേ വ്യക്‌തമാക്കിയതാണ്. എങ്കിലും ഇക്കുറി മികച്ച പോരാട്ടങ്ങള്‍ക്ക് തന്നെ ഐഎസ്എല്‍ വേദിയാകും എന്നാണ് വിലയിരുത്തല്‍.

ബക്കാരി കോനെ

സിഎഫ്‌റ്റിപികെ ആബിദജൻ ക്‌ളബ്ബിലൂടെ തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ച താരം 2005-ല്‍ പ്രാദേശിക ക്‌ളബ്ബായ ടുലെ ഫിലന്റെയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറുന്നത്. തൊട്ടടുത്ത വര്‍ഷം അദ്ദേഹം ഫ്രഞ്ച് ക്‌ളബ്ബായ ഗൈന്‍ഗമ്പുമായി കരാറിലെത്തി.

തുടര്‍ന്ന് ക്‌ളബ്ബിന്റെ റിസര്‍വ് ടീമിനൊപ്പം ഫ്രഞ്ച് ലീഗിലെ നാലാം ഡിവിഷന്‍ കളിച്ച താരം രണ്ട് സീസണ് ശേഷം ക്‌ളബ്ബിന്റെ സീനിയര്‍ ടീമില്‍ എത്തി. 2007-ല്‍ സീനിയര്‍ ടീമിനൊപ്പം രണ്ടാം ഡിവിഷന്‍ ഫ്രഞ്ച് ലീഗില്‍ അരങ്ങേറിയ താരം അഞ്ച് സീസണുകളിലായി 117 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

 2009-ല്‍ ഫ്രഞ്ച് കപ്പ് എന്നറിയപ്പെടുന്ന കോപ്പ ഡേ ഫ്രാന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ലീഗ് 1 ക്‌ളബ്ബായ റെന്നെസിനെ തോല്‍പ്പിച്ച് കിരീടം നേടിയ ടീം അംഗമായിരുന്നു കോനെ. കഴിഞ്ഞ രണ്ട് സീസണുകളില്‍ തുര്‍ക്കിയിലും റഷ്യയിലും ഒന്നാം നിര ടീമുകള്‍ക്ക് ഒപ്പമായിരുന്നു കോനെ. പരിചയ സമ്പന്നനായ കോനെയുടെ സാന്നിധ്യം ബ്ളാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടാവും എന്ന് ഉറപ്പിക്കാം.

More Blasters News: ഐഎസ്എല്‍; ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് ബ്‌ളാസ്‌റ്റേഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE