വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന

By Desk Reporter, Malabar News
man killed in lorry accident; The driver committed suicide
Representational Image
Ajwa Travels

കൊച്ചി: ആലുവയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വ്യാപാര സ്‌ഥാപനത്തിന് ഉള്ളിലാണ് സംഭവം. കൊടിക്കുന്നുമല സ്വദേശി മണ്ണാറ എംഎച്ച് സാജിദിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാപാര സമയത്ത് കടയുടെ മൂന്നാം നിലയിലാണ് ഇദ്ദേഹം ആത്‍മഹത്യ ചെയ്‌തത്‌.

സാമ്പത്തിക പ്രതിസന്ധിയാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഇത് സ്‌ഥിരീകരിക്കുന്ന ആത്‍മഹത്യാക്കുറിപ്പ് സ്‌ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന് നിരവധി കടങ്ങളുണ്ടെന്നും ആര്‍ക്കും ബാധ്യത ആവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ആത്‍മഹത്യാ കുറിപ്പിൽ പറയുന്നു.

കടയുടെ മുകളിലേക്ക് കയറിപ്പോയ ഉടമസ്‌ഥനെ രണ്ട് മണിക്കൂര്‍ ആയിട്ടും തിരികെ കാണാതായതോടെ തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് സാജിദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സാമ്പത്തിക ബാധ്യതയിലായിരുന്നു സാജിദ് എന്നാണ് റിപ്പോർട്. സംഭവത്തിൽ കേസെടുത്ത പോലീസ് കടയിലെ തൊഴിലാളികളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു.

Most Read:  രാഷ്‌ട്രീയ കൊലപാതകം; അന്വേഷണത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE