മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
റണ്‍വേ നീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ച്, യാത്രക്കാരുടെ ആശങ്ക അകറ്റുന്നതിനായി നടപടി സ്വീകരിച്ച കേന്ദ്ര വ്യോമയാന മന്ത്രി, ഇതിനായി സമ്മര്‍ദം ചെലുത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, സര്‍ക്കാര്‍, എംപിമാര്‍, മറ്റു ജനപ്രതിനിധികള്‍, സംഘടനകള്‍ എന്നിവരെ അഭിനന്ദിക്കുന്നതായും ബുഖാരി തങ്ങള്‍ പറഞ്ഞു. വിഷയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിലും വിവിധ ഇടപെടലുകള്‍ നടത്തിയിരുന്നു.
‘പ്രവാസി യാത്രക്കാര്‍ക്ക് പുറമെ ആയിരക്കണക്കിന് തീർഥാടകർ ആശ്രയിക്കുന്ന വിമാനത്താവളം കൂടിയാണ് കരിപ്പൂര്‍. അതുകൊണ്ടു തന്നെ, ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പുനപരിശോധിക്കേണ്ടതുണ്ട്. വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുകയും വേണം.’ ഇദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി രാജ്യത്തിന് ഏറെ ലാഭം നല്‍കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിനെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ അധികൃതരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
Most Read: ഹെൽമെറ്റില്ലെങ്കിൽ ക്യാമറ പിടിക്കും; അമിത വേഗക്കാർ നേരെ കരിമ്പട്ടികയിലേക്ക്