കാസർഗോഡ് റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
The woman was found dead on the Kasaragod railway track
Representational Image
Ajwa Travels

കാസർഗോഡ്: പള്ളിക്കരയിൽ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ കാവും മന്ദം മഞ്‌ജുമലയിൽ വീട്ടിൽ എവി ജോസഫിന്റെ മകൾ ഐശ്വര്യ ജോസഫ് ആണ് (30) മരിച്ചത്. പള്ളിക്കര മസ്‌തിഗുഡ്‌ഡെയിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണതാകാമെന്നാണ് നിഗമനം.

വെള്ളിയാഴ്‌ച രാത്രിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബേക്കൽ ഭാഗത്ത് ട്രാക്കിൽ ഒരാൾ വീണ് കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർഗോഡ് റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ പോലീസ് യുവതിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച പഴ്‌സിലെ തിരിച്ചറിയൽ കാർഡിൽ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്‌ഥാപനത്തിൽ ഹ്യൂമൻ റിസോഴ്‌സ്‌ മാനേജരാണ് ഐശ്വര്യ.

Most Read| മൈലപ്ര വ്യാപാരിയുടെ കൊലപാതകം; പ്രതികൾ കൊടും കുറ്റവാളികളെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE