‘ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന്’ ഗണേഷ് കുമാർ

ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെയാരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായതുകൊണ്ടാണ് തമിഴ്‌നാട്ടിലും പിഴ ഈടാക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

By Trainee Reporter, Malabar News
Ganesh Kumar
Ajwa Travels

പത്തനംതിട്ട: റോബിൻ ബസ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് ഗണേഷ് കുമാർ പറഞ്ഞു. ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെയാരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായതുകൊണ്ടാണ് തമിഴ്‌നാട്ടിലും പിഴ ഈടാക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം, തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടു റോബിൻ ബസ് ഉടമ ബേബി ഗിരിജ ഇന്ന് ഗാന്ധിപുരം ആർടി ഓഫിസിലിലെത്തി കത്ത് നൽകും. ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്‌ടർ എത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആർടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നൽകുന്നത്.

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തമിഴ്‌നാട് മോട്ടോവാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്. തുടർന്ന് യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. റോബിൻ ബസ് പെർമിറ്റ് സംബന്ധിച്ച് ഹൈക്കോടതി വിധി വരാനിരിക്കെ, കേരള സർക്കാർ ഒത്താശയോടെ നടത്തുന്ന നാടകമാണിതെന്ന് റോബിൻ ബസുടമ ഗിരീഷ് ആരോപിക്കുന്നു.

കഴിഞ്ഞ മാസം 16ആം തീയതി രാവിലെ പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് എംവിഡി ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ എടുത്തിരുന്നു. പരിശോധനകൾക്ക് ശേഷം നിയമനടപടി സ്വീകരിക്കുകയും ബസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. പരിശോധനകൾക്ക് ശേഷം നിയമനടപടി സ്വീകരിക്കുകയും ബസ് കസ്‌റ്റഡിയിൽ എടുത്ത് റാന്നി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

ദേശസാൽകൃത പാതയിൽ സ്‌റ്റേജ് കാര്യേജ് ബസുകൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി സമർപ്പിച്ച പരാതിയിൽ ആയിരുന്നു നടപടി. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾക്ക് സംസ്‌ഥാനത്ത്‌ നികുതി അടച്ചാൽ ഏത് പാതയിലൂടെ വേണമെങ്കിലും പെർമിറ്റില്ലാതെ ഓടാൻ അനുമതി ഉണ്ടെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെ പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നുമാണ് ബസുടമകൾ അവകാശപ്പെടുന്നത്.

എന്നാൽ, കേന്ദ്ര വിജ്‌ഞാപനത്തിന്റെ മറവിൽ സംസ്‌ഥാനത്ത്‌ ഓടുന്ന കോൺട്രാക്‌ട് കാര്യേജ് ബസുകൾക്കെതിരെ കർശന നടപടി എടുക്കണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ നിലപാട്. കേന്ദ്രനിയമപ്രകാരം നേടിയ പെർമിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ് പറയുന്നു.

തുടർന്ന് ഹൈക്കോടതിയിൽ നടന്ന നിയമനടപടികളുടെ പിൻബലത്തിലാണ് 45 ദിവസങ്ങൾക്ക് ശേഷം ബസ് 18ന് നിരത്തിലിറങ്ങിയത്. എന്നാൽ, പത്തനംതിട്ട സ്‌റ്റാൻഡിൽ നിന്ന് പുറപ്പെട്ടു 200 മീറ്റർ എത്തും മുമ്പേ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്‌ഥർ എത്തി പരിശോധന നടത്തുകയും 7500 രൂപ പിഴ ചുമത്തുകയും ചെയ്‌തിരുന്നു. പിന്നാലെ, വിവിധയിടങ്ങളിൽ വെച്ച് എംവിഡി ബസിനു പിഴ ചുമത്തിയിരുന്നു.

Most Read| ഗോവയിൽ ലോകസിനിമയുടെ വസന്തകാലം; രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE