കുവൈറ്റ്: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുവൈറ്റിൽ വലിയ കുറവ് രേഖപ്പെടുത്തി. 2019ലെ കണക്കുകൾ വച്ച് നോക്കുമ്പോൾ 2021ൽ 19 ശതമാനം തൊഴിലാളികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതായത് 1.4 ലക്ഷം ഗാർഹിക തൊഴിലാളികളാണ് കുവൈറ്റിൽ നിന്നും ഈ വർഷങ്ങൾക്കിടെ മടങ്ങിയത്.
7,31,370 ഗാർഹിക തൊഴിലാളികളാണ് 2019ൽ കുവൈറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ 2021 ആയപ്പോഴേക്കും ഇത് 5,91,360 ആയി കുറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജോലി നഷ്‌ടമായി കുവൈറ്റിൽ നിന്നും മടങ്ങേണ്ടി വന്നവരാണ് കൂടുതൽ ആളുകളും. അതേസമയം നിലവിൽ കോവിഡ് വ്യാപനങ്ങൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും കുവൈറ്റിലേക്ക് ആളുകൾ ജോലിക്കെത്താനുള്ള സാധ്യതയുമുണ്ട്.
Read also: ശബരി പാത; പുതുക്കിയ എസ്‌റ്റിമേറ്റായി