ജീവിതശൈലിയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം

By News Desk, Malabar News
Ajwa Travels

കേരളത്തില്‍ നല്ലൊരു വിഭാഗം ജനങ്ങളും പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ഇതുമൂലം കടുത്ത ശാരീരിക മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകുന്നവരാണ്. എന്നാല്‍, ജീവിതശൈലി ക്രമീകരിക്കുന്നത് വഴി പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. വ്യായാമം, ആരോഗ്യകരമായ ഭക്ഷണശൈലി എന്നിവയാണ് ഇതിനുള്ള ഉപാധികള്‍.

Entertainment News: മാസ്സായി ‘മാസ്‌റ്റര്‍’; ടീസര്‍ പുറത്തിറങ്ങി

ടൈപ്പ് വണ്‍, ടൈപ്പ് ടു എന്നിങ്ങനെ പ്രമേഹം രണ്ടു തരത്തിലാണുള്ളത്. ടൈപ്പ് വണ്‍ പ്രമേഹം പാരമ്പര്യമായി ഉണ്ടാകുന്നു. ജീവിതശൈലി, ഭക്ഷണം എന്നിവ പാരമ്പര്യമായി ഉണ്ടാകുന്ന ടൈപ്പ് വണ്‍ പ്രമേഹത്തെ ബാധിക്കുന്നില്ല. പാന്‍ക്രിയാസിലുള്ള ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ സെല്‍ നശിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ജനിതക കാരണങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്.

അതേസമയം, ടൈപ്പ് ടു പ്രമേഹം ഉണ്ടാകുന്നത് ജീവിതശൈലിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ കൊണ്ടും. സാധാരണ നാം കണ്ടുവരുന്ന പ്രമേഹ രോഗികളില്‍ ഏറിയ പങ്കും ടൈപ്പ് ടു വിഭാഗത്തില്‍ പെടുന്നവരാണ്. ടൈപ്പ് ടു പ്രമേഹ ചികില്‍സയിലെ ഒരു പ്രധാന സംഗതി രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീനും ഫാറ്റും കൂടിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹ രോഗികളില്‍ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

അന്നജം കുറഞ്ഞ ഭക്ഷണങ്ങള്‍ കരളിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുകയും കൊഴുപ്പിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും. മൈദ ഉപയോഗിച്ചുണ്ടാക്കുന്നതും എണ്ണയില്‍ വറുത്തെടുത്തതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഒരുനേരം മാത്രം ചോറുണ്ണുക. ചോറിന്റെ അളവ് കുറച്ച് കറികള്‍ കൂടുതല്‍ കഴിക്കുക. പച്ചക്കറികളും ഇലക്കറികളും കൂടുതലായി ആഹാര ക്രമത്തില്‍ ശീലമാക്കുക. തവിടുള്ള കുത്തരി ഉപയോഗിക്കാം.

Also Read: എന്നെന്നും ചെറുപ്പം നിലനിര്‍ത്താന്‍ അഞ്ച് സൂത്രങ്ങള്‍

തിരക്കേറിയ ജീവിത രീതി പിന്തുടരുന്നവര്‍ സാധാരണ ഗതിയില്‍ ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. പ്രമേഹ രോഗികള്‍ ഒരു കാരണവശാലും ഇത് ചെയ്യാന്‍ പാടുള്ളതല്ല. തിളപ്പിച്ചാറിയ ഉലുവവെള്ളം വെറും വയറ്റിലും പകല്‍ സമയങ്ങളിലും കുടിക്കുന്നതും ഫലപ്രദമാണ്. നെല്ലിക്ക, ഞാവല്‍പ്പഴം, കറുവപ്പട്ട ഇല, പച്ചചക്ക എന്നിവ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. ഇടക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. സോഡ പോലുള്ള പാനീയങ്ങള്‍, അരി, തൈര്, ഉണങ്ങിയ പഴങ്ങള്‍, ഫ്രഞ്ച് ഫ്രൈസ് തുടങ്ങി പഞ്ചസാര അധികമുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE