എന്നെന്നും ചെറുപ്പം നിലനിര്‍ത്താന്‍ അഞ്ച് സൂത്രങ്ങള്‍

By News Desk, Malabar News
MalabarNews_fashion and life style
Ajwa Travels

‘നിങ്ങളെ കണ്ടാല്‍ ആത്രേയും പ്രായമുണ്ടെന്ന് ഒന്നും തോന്നില്ല കേട്ടോ’- ഇങ്ങനെ നമ്മുടെ മുഖത്ത് നോക്കി ആരെങ്കിലും പറഞ്ഞാല്‍ അത് നമ്മളിലെ ആത്‍മവിശ്വാസത്തെയും സന്തോഷത്തെയും എത്രത്തോളമാണ് വര്‍ധിപ്പിക്കാറുള്ളത്. മറിച്ച്, ശരിക്കുമുള്ളതിനെക്കാള്‍ പ്രായം തോന്നിക്കുന്നുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ അത് നമ്മളെ തികച്ചും അസ്വസ്‌ഥരാക്കാറുമുണ്ട്.

ചര്‍മ്മത്തിന് പ്രായം തോന്നിക്കാന്‍ കാരണമാകുന്നത് ചുളിവുകളും പാടുകളുമൊക്കെയാണ്. പക്ഷേ, ഒന്ന് ശ്രദ്ധിച്ചാല്‍ ചുളിവുകളും പാടുകളും ഒന്നുമില്ലാതെ ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കും. അതിനായി ഇനി പറയുന്ന 5 സൂത്രങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ…

1. ആദ്യം കൈകള്‍ക്ക് കൊടുക്കാം ശ്രദ്ധ.

ചൂടുവെള്ളത്തിന്റെയും രാസവസ്‌തുക്കളുടെയും അമിത ഉപയോഗം കൈകളുടെ മൃദുത്വത്തെ നശിപ്പിച്ചു കളയുന്നു. ഇവയുടെ തുടര്‍ച്ചയായുള്ള അമിത ഉപയോഗം കൈകള്‍ക്ക് പലതരത്തിലുള്ള അലര്‍ജിയുണ്ടാക്കുകയും കൈകളെ വരണ്ടതാക്കി മാറ്റുകയും ചെയ്യുന്നു. ചൂടുവെള്ളവും ലോഷനുമൊക്കെ ഉപയോഗിക്കുമ്പോള്‍ ഗ്‌ളൗസ് അണിയാന്‍ ശ്രദ്ധിക്കണം.

2. പുരികത്തിന് ആകൃതി വരുത്താം.

ആകൃതി വരുത്താതെ കാടുപിടിച്ചു കിടക്കുന്ന പുരികങ്ങള്‍ മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിക്കും. കണ്ണുകള്‍ക്ക് ക്ഷീണം തോന്നാനും അത് കാരണമാകും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ പുരികത്തിന് ആകൃതി വരുത്താന്‍ ശ്രദ്ധിക്കണം. ആകൃതിയൊത്ത പുരികങ്ങള്‍ മുഖത്തിന് കൂടുതല്‍ തെളിച്ചം നല്‍കും.

Also Read: ഡിസപിയറിങ് ഫീച്ചർ; വാട്‌സാപ്പിന് പിന്നാലെ ഇൻസ്‌റ്റഗ്രാമിലേക്കും

3. മുഖത്തിന് നല്‍കാം തിളക്കം.

മുഖം ഡ്രൈ ആയിരിക്കുമ്പോഴാണ് മുഖത്തിന് വല്ലാതെ പ്രായം തോന്നിക്കുന്നത്. മുഖത്തിന് തിളക്കം നല്‍കുന്ന ക്രീമുകള്‍ ഉപയോഗിക്കാം. മുഖം ഫ്രഷ് ആയും ചെറുപ്പമായുമിരിക്കാന്‍ അത് സഹായിക്കും.

4. ചര്‍മത്തിനു വേണ്ടിയുള്ള ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

ചര്‍മത്തിനുവേണ്ടി വിവിധ തരത്തിലുള്ള മേക്കപ് ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സും വിറ്റാമിന്‍ സിയും അതിലടങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മൃതകോശങ്ങളെ അകറ്റി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന റെറ്റിനോയിഡ്‌സ് അടങ്ങിയിട്ടുണ്ടോയെന്നു ശ്രദ്ധിക്കണം. മൃതകോശങ്ങളുടെ ഏറ്റവും പുറമേയുള്ള പാളികളെ അകറ്റാന്‍ സഹായിക്കുന്ന ആല്‍ഫ ഹൈട്രോക്‌സി ആസിഡ് എക്‌സഫ്‌ലോയിറ്റര്‍ അടങ്ങിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.

Entertainment News: മാസ്സായി ‘മാസ്‌റ്റര്‍’; ടീസര്‍ പുറത്തിറങ്ങി

5. പൗഡര്‍ ബേസ്‌ഡ് ആയ ഫൗണ്ടേഷന്‍ ഉപയോഗിക്കാതിരിക്കുക.

മുഖത്തെ വലിയ പാടുകളും കുഴികളുമൊക്കെ മറയ്‌ക്കാനാണ് വലിയ രീതിയില്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ചെറുപ്പം തോന്നിക്കുന്ന ലുക്ക് ലഭിക്കാനാണ് ആഗ്രഹമെങ്കില്‍ പൗഡര്‍ രൂപത്തിലുള്ള ഫൗണ്ടേഷനുകള്‍ ഉപയോഗിക്കാതിരിക്കുക. വളരെ ലൈറ്റ് ആയ ഫൗണ്ടേഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE