പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി കൊണ്ടോട്ടിയില്‍ അറസ്‌റ്റില്‍

By Syndicated , Malabar News
arrested-two-years-after-torture-case
Ajwa Travels

കൊണ്ടോട്ടി: പീഡന കേസിലെ പിടികിട്ടാപ്പുള്ളിയെ  കൊണ്ടോട്ടി പൊലീസ് അറസ്‌ററ് ചെയ്‌തു. രണ്ടുവര്‍ഷം മുമ്പ് മംഗലാപുരം സ്വദേശിനിയുടെ പരാതിയില്‍ മംഗലാപുരം വനിതാ  പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതി കൊണ്ടോട്ടി നീറാട് സ്വദേശി നിധീഷിനെയാണ് (33) പിടികൂടിയത്. ഇയാളെ കര്‍ണാടക പൊലീസിന് കൈമാറി.

പലതവണ കര്‍ണാടക പൊലീസ് ഇയാളെ അന്വേഷിച്ച് വീട്ടില്‍ വന്നെങ്കിലും പിടികൂടാനായില്ല. ഗോവയിലും മറ്റുമായി ഇയാള്‍  ഒളിവില്‍ കഴിയുകയായിരുന്നു. കോവിഡ് മൂലം നാട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

കൊണ്ടോട്ടി ഇന്‍സ്‌പെക്‌ടര്‍ കെഎം ബിജുവിന്റെ നേതൃത്വത്തില്‍ ജില്ല ആന്‍റി നാര്‍കോട്ടിക് സ്‌​ക്വാ​ഡ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മാനാട്ട്, അബ്‌ദുൾ അസീസ്, ഉണ്ണികൃഷ്‌ണന്‍ മാരത്തു, പി സഞ്‌ജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read also: മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE