തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടം; മരണം 15 ആയി

By Desk Reporter, Malabar News
Truck-Accident-in-Surat
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 12 പേർ സംഭവ സ്‌ഥലത്തും മൂന്ന് പേർ ആശുപത്രിയിലുമാണ് മരിച്ചത്.

സൂറത്തിനടുത്തുള്ള കിം ചാർ റാസ്‌തയിൽ ചൊവ്വാഴ്‌ച പുലർച്ചെ ആയിരുന്നു അപകടം. ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന 18 പേരടങ്ങുന്ന സംഘത്തിന് ഇടയിലേക്കാണ് ട്രക്ക് ഇടിച്ച് കയറിയത്. അപകടത്തിൽപെട്ട എല്ലാവരും രാജസ്‌ഥാനിലെ ബൻസ്വര ജില്ലയിൽ നിന്നുള്ള ദൈനംദിന തൊഴിലാളികളാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരിമ്പ് കയറ്റി വന്ന ട്രക്ക് മറ്റൊരു മറ്റൊരു ട്രക്കിൽ ഇടിച്ചതിന് ശേഷം ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ട്രക്ക് ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് പറഞ്ഞു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

“പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന്, മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരമായി നൽകും,”- പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തു.

Also Read:  റേറ്റിംഗ് കൃത്രിമം; റിപ്പബ്ളിക് ടിവിയുടെ അംഗീകാരം റദ്ദാക്കണമെന്ന് എൻബിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE