കൊച്ചി: വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫ്, ട്വന്റി-20യുടെ പിന്തുണ തേടി. കൈരളി ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. വികസന സ്‌റ്റാന്‍ഡിംഗ് കൗണ്‍സിലിലും ആരോഗ്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ഇരുകൂട്ടരും പരസ്‌പരം പിന്തുണ നല്‍കി.
കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘം ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വിഡി സതീശന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ചര്‍ച്ച നടത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമെ നാല് പഞ്ചായത്തുകളില്‍ കൂടി ട്വന്റി-20 അധികാരത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ആദ്യം കുന്നത്ത് നാട്ടില്‍ നിന്ന് ജനവിധി തേടുമെന്ന് പറഞ്ഞ ട്വന്റി-20 കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലങ്ങളായ പെരുമ്പാവൂര്‍, എറണാകുളം, ആലുവ, അങ്കമാലി, തൃക്കാക്കര, പിറവം എന്നീ മണ്ഡലങ്ങളിലും കൂടി മൽസരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്.
Read also: പിസി ജോര്‍ജിനെ തിരികെ വിളിച്ചാല്‍ കൂട്ട രാജിയെന്ന് പ്രാദേശിക നേതൃത്വം