കേരളത്തിന് രണ്ട് ഡിജിറ്റല്‍ ട്രാൻസ്‌ഫർമേഷന്‍ അവാര്‍ഡുകള്‍

By Desk Reporter, Malabar News
Two Digital Transformation Awards for Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇ സഞ്‌ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാൻസ്‌ഫർമേഷന്‍ അവാര്‍ഡ്. കോവിഡ് മാനേജ്‌മെന്റില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്‌പ്‌ പദ്ധതിയുടെ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ ട്രാന്‍സാക്ഷന്‍ മാനേജ്മെന്റ് സിസ്‌റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാര്‍ഡ് ലഭിച്ചത്. നാലാമത് ഡിജിറ്റല്‍ ട്രാൻസ്‌ഫർമേഷന്‍ സമ്മിറ്റില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു.

കോവിഡ് കാലത്ത് കേരളം നടത്തിയ മികച്ച ഇ സഞ്‌ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് കാലത്ത് ആശുപത്രി തിരക്ക് കുറക്കുന്നതിനും ജനങ്ങള്‍ക്ക് മികച്ച ചികിൽസയും തുടര്‍ ചികിൽസയും നല്‍കാനുമായി. ഇതുവരെ 2.9 ലക്ഷം പേര്‍ക്കാണ് ഇ സഞ്‌ജീവനി വഴി ചികിൽസ നല്‍കിയത്.

47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്‌ജീവനിയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ഉള്ളത് കേരളത്തിലാണ്. സംസ്‌ഥാനത്ത് മാത്രമാണ് കോവിഡ് ഒപി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.

കാരുണ്യ ബനവലന്റ് ഫണ്ട് കാസ്‌പിന്റെ ട്രാന്‍സാക്ഷന്‍ മാനേജ്‌മന്റ് സിസ്‌റ്റവുമായി ബന്ധിപ്പിച്ചതിലൂടെ കാസ്‌പ്‌ പദ്ധതിയുടെ ചികിൽസ ലഭ്യമാകുന്നതാണ്. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ എംപാനല്‍ ആയിട്ടുള്ള എല്ലാ ആശുപത്രികളില്‍ നിന്നും ഈ പദ്ധതിയില്‍ ലഭ്യമായിട്ടുള്ള എല്ലാ ചികിൽസാ സൗകര്യങ്ങളും ബനവലന്റ് ഫണ്ട് പദ്ധതിയിലും ലഭ്യമാക്കിയിട്ടുണ്ട്. 10,000 ഓളം ഗുണഭോക്‌താക്കള്‍ക്ക് 64 കോടി രൂപയുടെ ചികിൽസാ സഹായം ബനവലന്റ് ഫണ്ട് പദ്ധതിയിലൂടെ നല്‍കാന്‍ ഈ സംയോജനം വഴി സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read:  ഇതൊക്കെയെന്ത്… കൊമ്പന്റെ ‘വേലിചാട്ടം’ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE