ന്യൂഡെൽഹി : ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ തപോവൻ വൈദ്യുത നിലയത്തിന്റെ തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 35ഓളം ജീവനക്കാരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയില്‍ തൊഴിലാളികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. തുരങ്കത്തിനുള്ളിലേക്ക് വായു സഞ്ചാരമുള്ള ചെറിയ ദ്വാരങ്ങളുള്ളതിനാല്‍ തൊഴിലാളികള്‍ സുരക്ഷിതരാണെന്ന പ്രതീക്ഷയിലാണ് നടപടികള്‍ തുടരുന്നത്.
അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞതിനാൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ആളുകളുടെ അവസ്‌ഥ വളരെയധികം മോശമായിരിക്കാമെന്ന് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ്(ഐടിബിപി) തലവന്‍ എസ്എസ് ദേസ്വാള്‍ വ്യക്‌തമാക്കി. നിലവിൽ അപകടം നടന്ന മേഖലയിൽ ഐടിബിപിയും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവുമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്ന് മിന്നൽ പ്രളയം ഉണ്ടായത്. ഇതോടെയാണ് തപോവൻ വൈദ്യുത നിലയത്തിന്റെ തുരങ്കത്തിൽ ജീവനക്കാർ കുടുങ്ങിയത്. മണ്ണും ചെളിയും കൊണ്ട് തുരങ്കം അടഞ്ഞതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം വൈകുന്നത്. നിലവിൽ ഇവ നീക്കം ചെയ്‌തുകൊണ്ടാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രണ്ടര കിലോ മീറ്റര്‍ നീളമുള്ള തുരങ്കത്തിലെ 120 മീറ്റര്‍ വരെയാണ് തടസം നീക്കം ചെയ്‌തത്. അപകടത്തിൽപ്പെട്ട 36 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും 200ഓളം പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്.
Read also : ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഇഡിക്ക് എതിരെ ശിവശങ്കർ സുപ്രീം കോടതിയിൽ