മല്ല്യക്കെതിരായ കോടതിയലക്ഷ്യം; പുനഃപരിശോധന ഹർജി വിധി പറയാൻ മാറ്റി

By Desk Reporter, Malabar News
Vijay Mallya case_2020 Aug 27
Ajwa Travels

ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്ല്യ 2017 ലെ കോടതിയലക്ഷ്യ കേസിൽ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതി ഉത്തരവ് മറികടന്ന് മല്ല്യ തന്റെ മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യൺ യുഎസ് ഡോളർ കൈമാറിയതാണ് കേസിനു കാരണമായത്. ജസ്റ്റിസുമാരായ യു.യു. ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ നേരത്തെ വാദം പൂർത്തിയായിരുന്നു.

മൂന്നു വർഷമായി പുനഃപരിശോധന ഹർജി കോടതിക്ക് മുൻപിൽ എത്താത്തിനെ തുടർന്ന് കോടതി രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു.

2017 മെയ്‌ 9നാണ് കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി മല്ല്യക്കെതിരെ വിധി പുറപ്പെടുവിച്ചത്. ഇത് പുനഃപരിശോധിക്കാനുള്ള ഹർജിയാണ് കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. 9000കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന മല്ല്യ പിന്നീട് ബ്രിട്ടനിൽ അഭയം തേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE